ന്യൂദല്‍ഹി:ഉത്തരാഖണ്ഡിലെ ഋഷികേശില്‍ ഇന്ന് നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 185-ാമത് യോഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു.
കേരളത്തിനായി ഏഴ് പുതിയ ഇഎസ്ഐസി ഡിസ്പെന്‍സറികള്‍ പ്രഖ്യാപനത്തിലുണ്ട്
‘അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന’ 2022 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും കാരണത്താല്‍ ജോലി നഷ്ടപ്പെട്ട, ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികള്‍ക്ക്, അവരുടെ വേതനത്തിന്റെ 50 ശതമാനം, 3 മാസത്തേക്ക് തൊഴിലില്ലായ്മ അലവന്‍സായി നല്കുന്ന പദ്ധതിയാണിത്.
ഇഎസ്ഐസി ആശുപത്രികളില്‍ എവിടെയെങ്കിലും ഇന്‍-ഹൗസ് സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍, രോഗികളെ എംപാനല്‍ ചെയ്ത സ്വകാര്യ മെഡിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റാമെന്നും യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ, ഐപി-യില്‍ നിന്ന് ഇ എസ് ഐ ആശുപത്രി 10 കിലോമീറ്ററിലധികം അകലെയാണെങ്കില്‍, എംപാനല്‍ ചെയ്ത ആശുപത്രികളെ രോഗികള്‍ക്ക് ചികിത്സയ്ക്കായി നേരിട്ട് സമീപിക്കാം.
ഇ എസ് ഐ സി കോവിഡ് ദുരിതാശ്വാസ പദ്ധതിക്കായി, ദീര്‍ഘകാല ധനസഹായം നല്‍കുന്നതിന് ഒരു പ്രത്യേക ഫണ്ട് അനുവദിച്ചു.
യോഗത്തില്‍ തൊഴില്‍ സഹമന്ത്രിരാമേശ്വര് തെലിയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: