കാലിക പ്രസക്തിയുള്ള എന്നാല്‍ ആരും പറയാന്‍ മടിക്കുന്ന ചില അപ്രിയസത്യങ്ങളുടെ ചുരുള്‍ അഴിച്ചതിന് പലരുടെയും അപ്രീതി ഏറ്റ് വാങ്ങേണ്ടിവന്ന ചിത്രം ‘രക്തസാക്ഷ്യം’ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മെയിന്‍സ്ട്രീം ടിവിയില്‍ റിലീസായി. സ്ക്രീന്‍പ്ലേ സിനിമാസിന്റെ ബാനറില്‍ ബാബു ചൊവ്വല്ലൂര്‍ നിര്‍മ്മിച്ച് ബിജുലാല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
പൂനെ ഫിലിം സ്കൂളിലെ അദ്ധ്യാപകന് കൂടിയായ ജിജോയ് രാജഗോപാലാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സുനില്‍ സുഗത, ദേവി അജിത്ത്, ദിവ്യ ഗോപിനാഥ്, തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. മുസ്തഫ കീത്തേടത്ത് ആണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ്.
ഹരിലാല്‍, അച്ചുതന് എന്നിവര്‍ എക്സികുട്ടീവ് പ്രൊഡ്യൂസെഴ്സ്, ക്യാമറ സാഗര്‍, എഡിറ്റിങ് താഹിര്‍ ഹംസ, ആര്‍ട്ട് ജയന് ക്രയോണ്‍സ്, കോസ്റ്റും കാളിദാസന്, മേക്കപ്പ് ഷൈന്‍ നെല്ലങ്കര, പ്രൊഡക്ഷന്‍ കണ്ട്രോളര് സന്തോഷ് ചിറ്റിലപ്പിള്ളി, പ്രൊഡക്ഷന്‍ മാനേജര്‍ പ്രേമന് ഗുരു വായൂര് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: