പാലാ: നാര്‍ക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി എസ്ഡിപിഐ അടക്കമുള്ള മുസ്ലീം തീവ്രവാദ സംഘടനകള്‍. ബിഷപ്പ് ഹൗസിലേക്ക് നടന്ന മാര്‍ച്ചിനിടെയാണ് രൂപതാധ്യക്ഷനെ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. പാലാ ബിഷപ്പ് ഹൗസിലേക്ക് പൂഞ്ഞാര്‍-എറ്റുമാനൂര്‍ ഹൈവേയുടെ ഇരു ഭാഗങ്ങളില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. പാലാ നഗരത്തില്‍ നിന്നും വന്ന മാര്‍ച്ച് ഹെഡ് പോസ്റ്റോഫീസ് ഭാഗത്തും കോട്ടയം റോഡില്‍ നിന്നും വന്ന മാര്‍ച്ച് കടപ്പാട്ടൂര്‍ ജംഗ്ഷനിലും പോലീസ് തടഞ്ഞു. പാലായിലെ ഇരു റോഡുകളില്‍ നിന്നും എത്തി ബിഷപ്പ് ഹൗസ് വളയാനാണ് എസ്ഡിപിഐ ശ്രമിച്ചത്.
എല്ലാ കോവിഡ് പ്രട്ടോകോളും ലംഘിച്ച് പ്രതിഷേധ പ്രകടനം നടന്നത്. ബിഷപ്പ് മാപ്പു പറഞ്ഞില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. പ്രതിഷേധ പ്രകടനത്തില്‍ കടുത്ത പ്രകോപനപരമായ മുദ്രാവാക്യം വിളികളും ഉയര്‍ന്നു. ബിഷപ്പിനെ കായികപരമായി കൈകാര്യം ചെയ്യുമെന്ന ഭീഷണിയും ഉയര്‍ന്നു. പാലായില്‍ മുസ്ലിം വിഭാഗത്തിലുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണുള്ളത്. അതിനാല്‍ പ്രതിഷേധത്തിന് മറ്റു ജില്ലകളില്‍ നിന്നും ആളെ ഇറക്കുകയായിരുന്നു.
പ്രതിഷേധത്തിനിടെ അത്യാസന്ന രോഗിയുമായെത്തിയ ആംബുലന്‍സ് അക്രമികള്‍ തടയുകയും തിരിച്ച് അയക്കുകയും ചെയ്തു. ഇതു തടയാന്‍ പോലും പോലീസ് തയാറായിട്ടില്ല. പാലായില്‍ എസ്ഡിപിഐ ക്രിമിനലുകള്‍ അഴിഞ്ഞാടിയതില്‍ നാട്ടുകാര്‍ക്കും കടുത്തരോക്ഷമാണുള്ളത്.
മുസ്ലീം തീവ്രവാദസംഘടനകള്‍ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയതോടെ പ്രതിരോധവുമായി കെസിവൈഎം ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പിന്നില്‍ ക്രൈസ്തവ സംഘടനകള്‍ ഒന്നടങ്കം അണിനിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാള്‍ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്. ബിഷപ്പിന്റെ ഗുരുതരമായ ആരോപണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിപ്രായം വ്യക്തമാക്കണെന്നും പി.കെ. കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ലൗ ജിഹാദിന് പുറമെ നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കുറവിലങ്ങാട് പള്ളിയിലെ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇത് കേവലം സാമുദായിക വിഷയമല്ല. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാള്‍ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്.
പ്രണയമല്ല സംഭവിക്കുന്നത്. പൂര്‍ണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്ലിങ്ങളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ക്രിസ്ത്യന്‍ സമുദായത്തിന്റെയും ഭൂരിപക്ഷ സമുദായങ്ങളുടെയും ഈ ആശങ്ക സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: