കാബൂള്‍ : ഒരു സ്ത്രീക്ക് മന്ത്രിയാകാന്‍ സാധിക്കില്ല. അത് എടുക്കാനാവാച്ച ഭാരം അവരുടെ തലയില്‍ വെയ്ക്കുന്നതിന് തുല്യമാണ്. അവര്‍ പ്രസവിക്കണമെന്ന് താലിബാന് വക്താവ്. സയിജ് സെറുള്ള ഹാഷിമി ടോളോ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയില്‍ പകുതിയും സ്ത്രീകളാണ്. ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും എന്തുകൊണ്ട് സ്ത്രീകളെ ഒഴിവാക്കിയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് സത്രീകള്‍ക്ക് മന്ത്രിയാകാന്‍ സാധിക്കില്ല. ക്യാബിനറ്റില്‍ സ്ത്രീകളുടെ ആവശ്യമില്ല. അവര്‍ പ്രസവിക്കണം.
താലിബാന് സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഷേധിക്കുന്നവര്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ സ്ത്രീകളേയും പ്രതിനിധീകരിക്കുന്നവരാണ്. രാജ്യത്ത് പകുതി സ്ത്രീകളായ മാധ്യമ പ്രവര്‍ത്തകന്റെ പ്രസ്താവനയും തള്ളി. അത് തെറ്റായ വ്യാഖ്യാനമാണെന്നും ഹാഷിമി അറിയിച്ചു.
പകുതി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അവരെ കാബിനറ്റില്‍ ഉള്‍പ്പെടുത്തി എന്നാണോ. അങ്ങനെയുള്ള അവരുടെ അവകാശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ അതൊരു പ്രശ്നമല്ല. കഴിഞ്ഞ 20 വര്‍ഷമായി മാധ്യമങ്ങളും യുഎസും അഫ്ഗാനിസ്ഥാനിലെ പാവ ഗവണ്മെന്റും എന്തൊക്കെ പറഞ്ഞാലും സ്ത്രീകള്‍ ജോലിക്ക് വന്നത് ഓഫിസിലെ വേശ്യാവൃത്തി അല്ലാതെ മറ്റെന്താണ്. കുട്ടികളെ പ്രസവിക്കാനും അവര്‍ക്ക് ഇസ്ലാമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കലുമാണ് അഫ്ഗാന് സ്ത്രീകളുടെ കടമയെന്നും താലിബാന് വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനില്‍ താലിബാന് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. താലിബാന്റെ മുന്‍ഭരണത്തില്‍ സ്ത്രീകള്‍ക്ക് സ്കൂളില്‍ പോകാനോ ജോലിക്ക് പോകാനോ അനുവാദമുണ്ടായിരുന്നില്ല. കുടുംബത്തിലെ പുരുഷ ബന്ധുവിന്റെ കൂടെയല്ലാതെ പുറത്തിറങ്ങാനും സാധിച്ചിരുന്നില്ല. ഇത് തെറ്റിക്കുന്നവരെ കര്‍ശ്ശന ശിക്ഷയ്ക്കും വിധേയമാക്കിയിരുന്നു. അധികാരത്തില്‍ എത്തിയപ്പോള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നാണ് താലിബാന് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: