കോഴിക്കോട്: മുസ്ലീം ലീഗില്‍ സ്ത്രീ സ്വാതന്ത്ര്യം സംബന്ധിച്ച ഭിന്നത പുകയുന്നു. ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം രംഗത്ത്. ഹരിതയ്ക്കെതിരായ നടപടി പുന:പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിനും കത്തയച്ചു.
പിഎംഎ സലാം വിഷയം കൈകാര്യം ചെയ്ത് വഷളാക്കിയതായും പരാതിയുണ്ട്. നവാസിന്റെ ഭാഗത്ത് സ്ത്രീവിരുദ്ധ പരാമര്ശമുണ്ടായിട്ടുണ്ട്. അത് പാര്‍ട്ടിക്ക് നാണക്കേടാണ്. ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനവും പാര്‍ട്ടിക്ക് അപമാനകരമാണ്. അതുകൊണ്ട് ഈ തീരുമാനവുമായി മുന്നോട്ടുപോകരുത് എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സീനിയര്‍ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരാണ് കത്തയച്ചത്. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്ലീംലീഗ് പിരിച്ചുവിട്ടത് ഏകകണ്ഠമായ തീരുമാനപ്രകാരമല്ലെന്നാണ് കത്തിലൂടെ വ്യകതമാകുന്നത്. പികെ നവാസിനെ എതിര്‍ക്കുന്ന എംഎസ്എഫിലെ പ്രബല വിഭാഗമാണ് ഇപ്പോള്‍ നടപടിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: