മാഞ്ചസ്റ്റര്‍ : ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇന്ത്യന്‍ ക്യാമ്പിലെ കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ടെസ്റ്റ് ഉപേക്ഷിച്ചത്.
മത്സരം നടത്തിപ്പിനായി ഇന്ത്യന്‍ താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ നെഗറ്റീവ് ആയിരുന്നു ഫലം. എന്നാല്‍ ആശങ്കയാണ് കാരണം കളിക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യന്‍ ടീം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മാഞ്ചസ്റ്ററില്‍ നടക്കാനിരുന്ന മത്സരം ഉപേക്ഷിച്ചതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു. ഇന്ത്യ പിന്മാറിയതിനാല് ഇംഗ്ലണ്ട് ടീമിനെ വിജയിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പരമ്പര സമനിലയില്‍ അവസാനിച്ചു.
ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റ് യോഗേഷ് പര്‍മറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മുമ്പ് ഓവലില്‍ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ പരിശീലകന് രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശേഷം അദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്. ശ്രീധര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ ടീം ബിസിസിഐയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: