കോഴിക്കോട്: കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ദല്‍ഹിയില്‍ പിടിയിലായ പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും. ജ്വല്ലറി മാനേജിങ്ങ് പാര്ട്ടണര്മാരയ കുളങ്ങരത്ത്താഴെ കെ.പി. ഹമീദ്, മീത്തലെ തെയ്യുള്ളതില്‍ ടി. മുഹമ്മദലി എന്നിവരെയാണ് നാട്ടിലെത്തിക്കുക.
വ്യാഴാഴ്ച എത്തിക്കാനായിരുന്നു പോലീസ് നേരത്തെ നിശ്ചയിച്ചത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതികള്‍ കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്ന് ദോഹ വഴി ദല്‍ഹി എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ദല്‍ഹി പോലീസ് പ്രതികളെ തടഞ്ഞ് കേരളത്തില്‍ അന്വേഷണ സംഘത്തിന് വിവരം നല്‍കുയായിരുന്നു. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
കേസില്‍ ഇതോടെ മൂന്ന് പേര് പിടിയിലായി. ഒളിവില്‍ കഴിയുന്ന മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കുറ്റ്യാടി സി.ഐ. ഫര്‍ഷാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: