ന്യൂദല്‍ഹി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തുന്ന ‘ഇന്ത്യ റാങ്കിംഗിന്റെ’ 2021 ലെ പട്ടികയില്‍ കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠം രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ അഞ്ചാം സ്ഥാനത്ത്.
മെഡിക്കലില്‍ ആറാം സ്ഥാനത്തും ഫാര്‍മസിയില്‍ 12-ാംസ്ഥാനത്തും ദന്തലില്‍ 13-ാം സ്ഥാനത്തും എഞ്ചിനീയറിംഗില്‍ 16-ാം സ്ഥാനത്തുമുള്ള അമൃത വിശ്വവിദ്യാപീഠം ആകെ മികവിന്റെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനവുമായി സര്‍ക്കാര്‍ ഇതര സര്‍വകലാശാലകളില്‍ ഒന്നാമതാണ്
ബംഗളൂരു ഐഐഎസ്,ജെഎന്‍യു, ബനാറസ് ഹിന്ദുസര്‍വ്വകലാശാല, കല്‍ക്കത്ത യൂണിവേഴ്സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സര്‍വകലാശാലകള്‍.
കേരളത്തിന്റെ വിദ്യാഭ്യാസ നിലവാര തകര്‍ച്ച വ്യക്തമാക്കിക്കുന്നതാണ് റാങ്കിംഗ് പട്ടിക. കേരള സര്‍വകലാശാലയക്ക് 27-3ം സ്ഥാനമാണുള്ളത്. എം ജി -31, കുസാറ്റ്-44, കോഴിക്കോട്-60 എന്നിങ്ങനെയാണ് റാങ്കിംങ്.
മികച്ച ദന്തല്‍ കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഫാര്‍മസി കോളേജുകള്‍ എന്നിവയുടെ പട്ടികയിലെ കേരളത്തിലെ സ്ഥാപനങ്ങള്‍ ഒന്നുപോലുമില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആകെ മികവിന്റെപട്ടികയില്‍ ഐഐടി മദ്രാസ് ഒന്നാം സ്ഥാനത്ത് എത്തി.ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌സയന്‍സ് രണ്ടാമതും ഐഐടി ബോംബെ മൂന്നാമതുമെത്തി. ഐഐടി ദല്‍ഹി,ഐഐടി കാണ്‍പൂര്‍, ഐഐടി ഖരഗ്പൂര്‍, ഐഐടിറൂര്‍ക്കി, ഐഐടി ഗുവാഹതി,ജെഎന്‍യു, ബനാറസ് ഹിന്ദു സര്‍വ്വകലാശാല എന്നിവ ആദ്യ പത്തു സ്ഥാനങ്ങള്‍ നേടി. അമൃത വിശ്വവിദ്യാപീഠ ത്തിന് പന്ത്രണ്ടാം സ്ഥാനമുവുമായി സര്‍ക്കാര്‍ ഇതര സര്‍വകലാശാലകളില്‍ ഒന്നാമതാണ്.കേരളാ യൂണിവേഴ്‌സിറ്റിക്ക് 43,എം ജി സര്‍വ്വകലാശാലയ്‌ക്ക് 52 , കുസാറ്റ് 65, കാലിക്കറ്റ് 95 സ്ഥാനങ്ങളാണ് ലഭിച്ചത്.
മിറാന്‍ഡ കോളേജ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കോളേജുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
മികച്ച കോളജുകളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് 25-ാംസ്ഥാനവും എറണാകുളം രാജഗിരിക്ക് 31-ാം സ്ഥാനവും ലഭി ച്ചു. തിരുവന ന്തപുരം മാര്‍ ഇവാനിയോസ്(44),എറണാകുളം സെന്റ് തെരേസാസ്(45), തിരുവന ന്തപുരം ഗവ. വിമണ്‍ കോളേജ്(46),എറണാകുളം എസ്.എ ച്ച്‌കോളജ്(63), തൃശ്ശൂര്‍ സെന്റ്‌തോമസ് കോളജ്(64), കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജ്(69), കോഴിക്കോട്ഫറൂഖ് കോളജ്(73), ചങ്ങനാശേരി എസ്.ബി കോളജ്(79),തിരുവല്ല മാര്‍ ത്താമ കോളജ്(80), കാസര്‍കോട് ഗവ.കോളജ്(82), കോതമംഗലംമാര്‍ അ ത്താനാസിയോസ്(86),ആല പ്പുഴ ബിഷ പ്പ് മൂര്‍(89),കോട്ടയം ബിസിഎം (89), എറണാകുളം മഹാരാജാസ് കോളജ്(92), കോട്ടയം സിഎംഎസ്‌കോളജ്(93), കണ്ണൂര്‍ ഗവ. ബ്രണ്ണ കോളജ്(97), പാലക്കാട്ഗവ. വിക്ടോറിയ കോളജ്(99)എന്നിങ്ങനെ കേരളത്തിലെ 19 കോളജുകളാണ് മികച്ച കോളജുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് മൊത്തത്തിലുള്ള വിഭാഗത്തിലും എഞ്ചിനീയറിംഗിലും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി. യൂണിവേഴ്സിറ്റിയിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗത്തിലും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാമതെത്തി. മാനേജ്മെന്റ് വിഷയത്തില്‍ ഐഐഎം അഹമ്മദാബാദ് ഒന്നാമതും ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും മെഡിക്കല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. ജാമിയ ഹംദാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഫാര്‍മസി വിഷയത്തില്‍ ഒന്നാം സ്ഥാനത്താണ്.
മിറാന്‍ഡ കോളേജ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കോളേജുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആര്‍ക്കിടെക്ചര്‍ വിഷയത്തില്‍ ഐഐടി റൂര്‍ക്കി ആദ്യമായി ഒന്നാം സ്ഥാനം നേടി. ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും നിയമത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ 10 കോളേജുകളില്‍ അഞ്ച് കോളേജുകളുള്ള കോളേജുകളുടെ റാങ്കിംഗില്‍ ഡല്‍ഹിയിലെ കോളേജുകള്‍ ആധിപത്യം പുലര്‍ത്തി. മണിപ്പാല്‍ ഡെന്റല്‍ സയന്‍സസ്, ഡെന്റല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: