അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന മഹത്തായ മറ്റൊരു പദ്ധതിയ്ക്ക് കൂടി ഭാരതം തുടക്കം ക്കുറിച്ചിരിക്കുന്നു. വ്യക്തിഗത വിവരങ്ങളിലൂടെ വ്യക്തികളെയും ചെറുകിട സംരംഭങ്ങളെയും ശാക്തീകരിക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
മികച്ച ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമായ യുപിഐ അഥവാ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് വികസിപ്പിക്കാന്‍ സഹായിച്ച ബംഗളൂരു ആസ്ഥാനമായുള്ള സാങ്കേതിക കൂട്ടായ്മയായ ശടജകഞകഠ ആതിഥേയത്വം വഹിച്ച ഒരു വെര്‍ച്വല്‍ പരിപാടിയില്‍ വച്ച് വ്യക്തിഗത വിവരങ്ങളിലൂടെ ധനസമ്പാദനം സാധ്യമാക്കുന്ന അക്കൗണ്ട് അഗ്രിഗേറ്റര്‍ (അരരീൗി േഅഴഴൃലഴമീേൃ അഅ) പദ്ധതി ആരംഭിച്ചു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിഎഫ്സി ബാങ്ക്, ഐസിഐസിഐ എന്നിവയുള്‍പ്പെടെ എട്ട് അംഗീകൃത സ്ഥാപനങ്ങള്‍ക്കാണ് ചുമതല.
ഡാറ്റ അടിസ്ഥാനമാക്കി സമ്മതത്തോടെയുള്ള ധനസമ്പാദനം ഇത് സാധ്യമാക്കുന്നു. വ്യക്തികളുടെയും ചെറുകിട സംരംഭങ്ങളുടെയും വിവരങ്ങള്‍ മിക്ക സാമ്പത്തിക ഇടനിലക്കാര്‍ക്കും നേരത്തെ അദൃശ്യമായിരുന്നു. പരിഗണയിലുള്ള ഡാറ്റ സ്വകാര്യതാ നിയമം (ഉമമേ ുൃശ്മര്യ ഹമം) പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ ഇതില്‍ മാറ്റം വരും.
പരിശോധിച്ച് വ്യക്തത വരുത്തിയ വ്യക്തിഗത ഡാറ്റയുടെ കൈമാറ്റം വരും ഘട്ടങ്ങളിലുള്ള സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല വ്യക്തിഗത ഡാറ്റ ആധാരമാക്കി കൂടുതല്‍ വ്യക്തികളെയും ചെറുകിട സംരംഭങ്ങളെയും വായ്പയ്ക്ക് പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ നടക്കുന്ന ഫിന്‍ടെക് വിപ്ലവം, ഉപഭോഗം എന്നിവയില്‍ ഒരു പുതിയ കുതിച്ചുചാട്ടമുണ്ടാക്കും. കൊവിഡനന്തര ലോകക്രമത്തില്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ അത്യാവശ്യവുമാണ്.
ഡാറ്റ ജനാധിപത്യം
മുന്നറിവില്ലാത്തവര്‍ക്ക് എ എ ഒരു സാമ്പത്തിക മദ്ധ്യവര്‍ത്തി സ്ഥാപനത്തോട് വളരെ സാമ്യമുള്ളതായി അനുഭവപ്പെടും. എന്നാല്‍ വലിയ ഒരു വ്യത്യാസമുണ്ട്. പണം കൈമാറ്റം സുഗമമാക്കുന്നതിന് പകരം ഒരു വ്യക്തിയുടെ ഡാറ്റ കൈമാറ്റത്തിനാണ് ഇത് മേല്‍നോട്ടം വഹിക്കുന്നത്. ഒരു വ്യക്തിയുടെ സമ്പത്തോ ആരോഗ്യ സ്ഥിതിവിവരക്കണക്കുകളോ ഉള്‍പ്പെടെയുള്ള എല്ലാ ഡാറ്റയും ഇപ്പോള്‍ ഒരു ഡിജിറ്റല്‍ രൂപത്തില്‍ പകര്‍ത്താനും ഇത് ഉപയോഗിച്ച് പങ്കിടാനും കഴിയും.
ഈ കൈമാറ്റത്തില്‍ ഡാറ്റ പൂര്‍ണ്ണമായും സുരക്ഷിതമാണ്. സ്ഥാപനങ്ങള്‍ക്ക് ഡാറ്റ കാണാനോ സംഭരിക്കാനോ സാധ്യമല്ല. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഈ ഡാറ്റ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ പണം നല്‍കേണ്ടിവരും. ഒന്നോ അതിലധികമോ തവണ ഉപയോഗിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് നിരക്ക് (താരിഫ്) വ്യത്യാസപ്പെടും. ഇതുവരെ ഡാറ്റയുടെ മൂല്യം പ്രയോജനപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല വിവിധ പ്ലാറ്റ്ഫോമുകളില്‍ ഇത് സൗജന്യമായി പ്രയോജനപ്പെടുത്തുകയായിരുന്നു.
യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഡകഉഅക) മുന്‍ മേധാവിയും, ഇന്‍ഫോസിസ് ചെയര്‍മാനുമായ എ.എ യുടെ പ്രധാന വക്താവ് നന്ദന് നിലേക്കനി പറയുന്നത് ഇങ്ങനെ. ഭാരതീയര്‍ സാമ്പത്തികമായി ദരിദ്രരാണെങ്കിലും ഡാറ്റയില്‍ സമ്പന്നരാണ്.
ഡാറ്റാ ശാക്തീകരണത്തിലൂടെയുള്ള ഈ രണ്ട് അറ്റങ്ങളുടെയും ഒത്തുചേരലാണ് എഎ യുടെ സമാരംഭത്തിലൂടെ സാധ്യമാകുന്നതെന്ന് പറയാം. തീര്‍ച്ചയായും അതു കൊണ്ടാണ് ഇത് ”അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യത്തിന്” സമാനമായ ഒരു ചരിത്ര നിമിഷമാകുന്നത്. സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാര്‍ഷികത്തില്‍ ഇത് സംഭവിക്കുന്നത് തികച്ചും യാദൃച്ഛികമാണ്.
ഡാറ്റാ സമ്പത്ത്
എഎ യുടെ പ്രഥമ പ്രയോജനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (ങടങഋ)െ വായ്പാ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നതാണ്. ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്തിട്ടും, രാജ്യത്തിന്റെ 400 ദശലക്ഷത്തിലധികം വരുന്ന തൊഴില്‍ശക്തിയുടെ നാലിലൊന്ന് ജോലി ചെയ്യുന്ന മേഖലയായിട്ടും, അപകടസാധ്യത വളരെ അധികമായിട്ടും, ഈ മേഖലയെ സംബന്ധിച്ചിടത്തോളം വായ്പാ ലഭ്യത പരിമിതമാണ്. ബാങ്കുകളില്‍ നിന്ന് പരമ്പരാഗത വായ്പകള്‍ നേടുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള അവരുടെ കഴിവിനെ ഇത് പരിമിതപ്പെടുത്തിയിരുന്നു.
ഇതെല്ലാം മാറാന്‍ പോവുകയാണ്. ഫിന്‍ടെക്കുകള്‍, ഈട് ഒഴികെയുള്ള മറ്റ് മാനദണ്ഡങ്ങള്‍ മാനിച്ച് ബിസിനസിന് വായ്പ നല്‍കുന്നത് തടസ്സപ്പെടാന്‍ തുടങ്ങിയ സമയത്താണ് എഎ പ്രവര്‍ത്തനക്ഷമമാകുന്നത്. കടമെടുക്കുന്നയാളെ വിലയിരുത്തുന്നതിനായി ഫിന്‍ടെക്കുകള്‍ വിന്യസിക്കുന്ന പുതിയ സൈക്കോഗ്രാഫിക്സില് പണമിടപാടുകളുടെ രേഖകളും ചരക്ക് സേവന നികുതി രസീതുകളും ഉള്‍പ്പെടുന്നുണ്ട്.
ഈട്രഹിത ബിസിനസ് ലോണുകളും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കാലിക വ്യാപാരത്തിന് വേണ്ട ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ഫ്ലെക്സി പ്രവര്‍ത്തന മൂലധനവും ഔപചാരിക വായ്പാ രംഗത്ത് ചരിത്രം സൃഷ്ടിക്കും. എഎ യുടെ വരവോടെ പരമ്പരാഗത വായ്പ ലഭ്യമാക്കുന്നവരുടെ കണ്ണില്‍ ഇത്തരം സംരംഭങ്ങള്‍ അപകടസാധ്യത ഭാഗികമായി ഇല്ലാത്തതാകും. ഇത്തരത്തിലുള്ള വായ്പാ ശാക്തീകരണം വ്യക്തികളിലേക്കും വ്യാപിപ്പിക്കാന്‍ കഴിയും. കൂടുതല്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനും കഴിയും.
ഏകദേശം 1 ട്രില്യണ്‍ രൂപ ചെലവഴിക്കപ്പെടുന്ന 100 ദശലക്ഷത്തിലധികം ഗുണഭോക്താക്കളാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്ളത് ഇവരുടെ ഡാറ്റ ഉള്‍പ്പെട്ട വേതന രസീതുകള്‍ ഭാവിയില്‍ വായ്പകള്‍ ലഭിക്കുന്നതിനായി ഉപയോഗിക്കാനാകും. വായ്പകള്‍ ഈടു മുഖാന്തിരമായതിനാലും ഡാറ്റ പങ്കിടാതിരിക്കുന്നതിനാലും നിലവില്‍ ഇത് സാധ്യമല്ല.
ആര്‍ബിഐയുടെ അഭിപ്രായത്തില്‍, യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. 2018 മേയില്‍ ഇത് 189.3 ദശലക്ഷമായിരുന്നു. 2019ല്‍ ഇതേ മാസത്തിലാകട്ടെ ഇത് 733.4 ദശലക്ഷമായിരുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ ഇത് 2.54 ട്രില്യണായി ഉയര്‍ന്നു.
അന്തിമ വിശകലനത്തില്‍, വായ്പ ലഭ്യമാക്കുന്നതിന് വ്യക്തിഗത ഡാറ്റ പ്രയോജനപ്പെടുത്തുകയെന്ന ധീരമായ ആശയത്തിന് എഎ ശക്തി പകരുന്നുവെന്ന് വ്യക്തമാണ്. നിലവിലെ ഈട് അടിസ്ഥാനമാക്കിയുള്ള വായ്പ രീതിയുടെ വിപരീതമാണിത്. ഡാറ്റ പുതിയ എണ്ണയാണെന്ന് പറയുന്നത് അതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: