ന്യൂദല്‍ഹി: ഇന്ത്യയിലെ 68.59 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
‘കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 32,000 കേസുകളാണ്. രാജ്യത്താകമാനം 43,263 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണിത്. രാജ്യം ഇപ്പോഴും രണ്ടാം തരംഗത്തിന്റെ പിടിയാലാണ്. ഇതുവരെയും അത് അവസാനിച്ചിട്ടില്ല’- അദ്ദേഹം പറഞ്ഞു.
മരണത്തിന്റെ കാര്യമെടുത്താല്‍ കേരളത്തില്‍ വ്യാഴാഴ്ച 181 പേരാണ് മരിച്ചത്. ഇന്ത്യയിലാകെ 338 പേര് മരിച്ചപ്പോഴാണിത്. ഇതുവരെയും കോവിഡ് മൂലം മരിച്ചവര്‍ ഏറ്റവുമധികം മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്.
കേരളം ഇപ്പോഴും ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തുന്നതെന്നും കോവിഡിന്റെ കാര്യത്തില്‍ ആര്‍ടി പിസിആര്‍ ആണ് മികച്ച നിലവാരം പുലര്‍ത്തുന്ന ടെസ്റ്റെന്നും കേരളത്തിലെ ബിജെപി കുറ്റപ്പെടുത്തി. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം തകര്‍ത്തെറിഞ്ഞ ദല്ഹിയെപ്പോലെയുള്ള നഗരങ്ങളും ഇപ്പോള്‍ 70 ശതമാനവും ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: