തിരുവനന്തപുരം : കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ട. എഐസിസിയില്‍ ഒരു സ്ഥാനവും താന്‍ ചോദിച്ചിട്ടില്ല. തരാമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല. എഐസിസി പുനസംഘടനയില്‍ ചെന്നിത്തലയെ തഴഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് കോണ്‍ഗ്രസ്സില്‍ സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്കി അപമാനിക്കരുത്. കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്നതിന് സ്ഥാനത്തിന്റെ ആവശ്യമില്ല. സംസ്ഥാന നേതൃത്വത്തിനുള്ളില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും ചെന്നിത്തല അറിയിച്ചു.
അതേസമയം നിയമസഭാ കയ്യാങ്കളി കേസില്‍ സ്പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. കേസില്‍ സ്പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ്സ ഹര്‍ജി നല്കാന് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന് നിലപാട്. കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതിനാല്‍ തനിക്ക് തടസ്സഹര്‍ജി ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തല അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: