കോഴിക്കോട് : നിപ ബാധിച്ച മരിച്ച കുട്ടിയുമായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസം എടുത്ത സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചതിലാണ് നെഗറ്റീവ് ആയത്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി.
മരിച്ചകുട്ടിയുടെ രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ പരിശോധനാ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 265 ആയി. നെഗറ്റീവ് ആയവരെ മൂന്ന് ദിവസം കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ ഇരുത്തും. സമ്പര്‍ക്കത്തില്‍ ഉള്ളവരില്‍ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചത് ആശ്വാസം പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: