ലക്നൗ: കൊറോണ രോഗവ്യാപനത്തെ പിടിച്ചുകെട്ടി ഉത്തര്‍പ്രദേശ്. ഇന്ന സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 16 കേസുകള്‍ മാത്രം. ആകെയുള്ള 75 ജില്ലകളില്‍ 64 ലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 31 ജില്ലകള്‍ പൂര്‍ണമായും രോഗമുക്തമായെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും ഉത്തര്‍പ്രദേശിന് രോഗ വ്യാപനത്തെ തടഞ്ഞു നിര്‍ത്താനായി. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള സംഘടനകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധ സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 22,000 കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 37,875 പേര്‍ക്കാണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,91,256 പേരാണ്. ആകെ രോഗമുക്തി നിരക്ക് രോഗമുക്തി നിരക്ക് 97.48 ശതമാനമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: