ന്യൂദല്‍ഹി: കൊറോണയെ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിച്ച സംസ്ഥാനം ഉത്തര്‍ പ്രദേശാണെന്ന് കിറ്റക്സ് ഗ്രൂപ്പ് ചെയര്മാന് സാബു ജേക്കബ്. കേരളത്തില്‍ നടന്നത് മേനി പറച്ചില് മാത്രമാണ്. കേരളത്തിലെ കോവിഡ് പ്രതിരോധം പൂര്‍ണമായും പരാജയപ്പെട്ടു. എന്നല്‍, യുപി മികച്ച പ്രതിരോധമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടി പങ്കെടുത്ത ഇന്ത്യ എഹഡ് ചാനല്‍ പരിപാടിയില്‍ സാബു ജേക്കബ് വ്യക്തമാക്കി.
പിണറായി സര്‍ക്കാരിന്റെ കൊറോണ നയം ശരിയല്ല. സര്‍ക്കാര്‍ അനാവശ്യമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. വാക്സിന് കൊണ്ട് മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുക. എന്നാല്‍ കേരള സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് കോവിഡിനെ പ്രതിരോധിച്ചത്.
കിറ്റക്സിലെ 700ല്‍ അധികം തൊഴിലാളികളും യുപിയില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇതില്‍ നാട്ടില്‍ പോയി മടങ്ങിയെത്തുന്ന തൊഴിലാളികളില്‍ 50 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ക്കും കൊറോണ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതാണ്. എന്നാല്‍ കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. 50 പേരെ പരിശോധിച്ചാല്‍ അതില്‍ 25 പേരും രോഗ ബാധിതരായിരിക്കും എന്നും സാബു വ്യക്തമാക്കി. ചര്‍ച്ചക്കിടെ ഉത്തര്‍പ്രദേശില്‍ നിക്ഷേപ നടത്താനുള്ള താല്‍പ്പര്യവും സാബു യോഗിയെ അറിയിച്ചു. കിറ്റെക്സിനെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: