മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘ഒപ്പം’ സിനിമ പുറത്തിറങ്ങിയിട്ട് അഞ്ചുവര്‍ഷം. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയര്‍ദര്‍ശത്തെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവായിരുന്നു ഈ സിനിമ. ജിത്തു ജോസഫിന്റെ ദൃശ്യമെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ബോക്‌സ് ഓഫീസ് ചലിപ്പിച്ച മോഹന്‍ലാല്‍ ചിത്രവും ഇതായിരുന്നു.
റിലീസ് ചെയ്ത ആദ്യദിനം കേരളത്തില്‍നിന്നും 1.56 കോടി രൂപയാണ് ഒപ്പം നേടിയത്. സിനിമ ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ 12.60 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഏറ്റവും വേഗം 10 കോടി രൂപ നേടുന്ന മലയാള ചലച്ചിത്രം എന്ന റെക്കോര്‍ഡും ഒപ്പത്തിന് സ്വന്തമാണ്. 16 ദിവസം കൊണ്ട് 24 കോടി രൂപ നേടിയ ഒപ്പം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ മറികടന്ന് 2016-ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയചിത്രങ്ങളില്‍ ഇടം നേടി.
മോഹന്‍ലാല്‍ ജയരാമന്‍ എന്ന അന്ധനായ കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. യോദ്ധയ്‌ക്കും ഗുരുവിന് ശേഷം അന്ധനായി മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമാണിത്. സിനിമയുടെ കഥ ഗോവിന്ദ് വിജയനും തിരക്കഥ പ്രിയദര്‍ശനും ആണ് രചിച്ചത്. മോഹന്‍ലാലിന് പുറമേ സമുദ്രക്കനി, വിമല രാമന്‍, അനുശ്രീ, ബേബി മീനാക്ഷി, നെടുമുടി വേണു, ഇന്നസെന്റ് , മാമുക്കോയ തുടങ്ങിയവരും സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്തിരുന്നു.
2016-ലെ ഓണം റിലീസായാണ് സിനിയ തിയറ്ററുകളില്‍ എത്തിയത്. ഒപ്പം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് മോഹന്‍ലാലിന്റെ തന്നെ സൂപ്പര്‍ഹിറ്റായ പുലിമുരുകന്‍ റിലീസ് പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ, സിനിമയുടെ വന്‍ വിജയത്തെ ഇതു ബാധിച്ചിരുന്നു. എന്നിരുന്നാലും 70 കോടിയോളം രൂപയാണ് ഒപ്പം ബോക്‌സ് ഓഫീസില്‍ നിന്നും വാരിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: