കോഴിക്കോട് : എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മിഷനില്‍ നല്കിയ ലൈംഗികാധിക്ഷേപ പരാതി പിന്‍വലിക്കാത്തതില്‍ മുസ്ലിം ലീഗ് ഹരിത പിരിച്ചുവിട്ടു. പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളിയ സാഹചര്യത്തിലാണ് നടപടി. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കും. ഹരിത അച്ചടക്കം ലംഘനം നടത്തി. പാര്‍ട്ടിയുടെ തീരുമാനത്തിന് വഴങ്ങാത്ത കമ്മിറ്റിയുമായി മുന്നോട്ട് പോകാനില്ലെന്നും പിഎംഎ സലാം പറഞ്ഞു.
ജൂണ്‍ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ. നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത നേതാക്കള്‍ വനിത കമ്മിഷനില്‍ പരാതി നല്‍കിയത്. ലീഗ് നേതൃത്വത്തിന് ആദ്യം പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മിഷന് പരാതി നല്‍കിയത്.
ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്ന്് പ്രസ്താവന നടത്തി. ഒപ്പമുണ്ടായിരുന്ന അബ്ദുള്‍ വഹാബും സമാന രീതിയിലാണ് പ്രതികരിച്ചത്. തുടര്‍ന്ന് സംഭവം വിവാദമായതോടെയാണ് ലീഗ് നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്.
അതേസമയം പാര്‍ട്ടിക്ക് കിട്ടിയ പരാതിയില്‍ തീരുമാനം വരും മുമ്പേ വനിതാ കമ്മിഷന് പരാതി നല്കിയ ഹരിത നേതാക്കളുടെ നടപടി അച്ചടക്ക ലംഘനമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് നേതാക്കളായ പി.കെ. നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു.
എന്നാല്‍ മാപ്പല്ല സംഘടനാ തലത്തിലുള്ള നടപടിയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കള്‍. പി.കെ. നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാതെ വനിതാ കമ്മീഷന് നല്കിയ പരാതി പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: