Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക

ജോര്‍ജ് വാഷിങ്ടണ്‍ റിപ്പബ്ലിക്കനോ ഡെമോക്രാറ്റോ ആയിരുന്നില്ല. ഈ രണ്ടു പാര്‍ട്ടികള്‍ മാത്രമല്ല അമേരിക്ക ഭരിച്ചിട്ടുള്ളത്. ഫെഡറലിസ്റ്റ് പാര്‍ട്ടിയും വിഗ് പാര്‍ട്ടിയും ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രസിഡന്റ് പദത്തിലെത്തിയിട്ടുണ്ട്. എബ്രഹാം ലിങ്കണ്‍ റിപ്ലബ്ലിക്കുകള്‍ക്ക് സര്‍വ്വ സ്വീകാര്യനല്ലാമായിരുന്നു. തുടര്‍ച്ചായായി മൂന്ന് പൊതുതെരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കയില്‍ തെരഞ്ഞെടുപ്പിന് നില്‍ക്കാനയത് സംശയങ്ങള്‍ പലതും ദൂരീകരിക്കാന്‍ സഹായിച്ചു.

Janmabhumi Online by Janmabhumi Online
Sep 7, 2021, 10:08 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

അമേരിക്കയില്‍ രണ്ടു പാര്‍ട്ടികള്‍ മാത്രുമുള്ളത് എന്തുകൊണ്ട്?. റിപ്പബ്ലിക്കനും ഡെമോക്രാറ്റും. 16ാമത് പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണാണ് ആദ്യ റിപ്പബ്ലിക്കന്‍ പ്രസിഡന്റ്, അപ്പോള്‍ അതിനു മുമ്പ് ജോര്‍ജ് വാഷിങ്ടണ്‍ മുതല്‍ 15 പേരും ഡെമോക്രാറ്റുകളായിരുന്നോ? റിപ്പബ്ലിക്കന്‍ പാര്‍ട്ടി യാഥാസ്ഥിതികരുടേയും ഡെമോക്രാറ്റിക് പാര്‍ട്ടി പുരോഗമനവാദികളുടേയും പാര്‍ട്ടിയാണെന്ന് വായിച്ചിട്ടുണ്ട്. ജോര്‍ജ് വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള ആദ്യകാല പ്രസിഡന്റുമാര്‍ പുരോഗമനവാദികളും എബ്രഹാം ലിങ്കണ്‍ യാഥാസ്ഥിതികനും. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങള്‍ നേരിട്ടെന്നും അല്ലെന്നും പറയുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂട് അമേിരക്കന്‍ മണ്ണില്‍ നിന്ന് അനുഭവിച്ചപ്പോഴാണ് ഇതിനൊക്കെ ഉത്തരം കിട്ടിയത്. 2004ല്‍ ജോര്‍ജ് ബുഷും ജോണ്‍ കെറിയും തമ്മിലുള്ള മല്‍സരം നടക്കുമ്പോള്‍ പ്രചരണ സമയത്തും ഫലം വരുമ്പോഴും ഒക്കെ ഞാന്‍ അമേരിക്കയിലുണ്ട്. ഇറാഖ് യുദ്ധത്തോടെ ജനപിന്തുണ നഷ്ടപ്പെട്ട റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ബുഷ് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയില്ലെന്നായിരുന്നു വിശ്വാസം. ഫലം വന്നപ്പോള്‍ തിരിച്ചും. അമേരിക്കന്‍ ജനതയുടെ യഥാസ്ഥിക മനസ്സാണ് അന്നറിഞ്ഞത്. 4 വര്‍ഷത്തിനു ശേഷം ബറാക്ക് ഒബാമ  ജോണ്‍ മകഌന്‍ പോരാട്ടം നേരിട്ടറിഞ്ഞപ്പോഴും ഞാന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ഒബാമ തീര്‍ച്ചയായും ജയിക്കുമെന്ന് ഉറപ്പിക്കാവുന്ന കാലാവസ്ഥ. എങ്കിലും ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ പ്രസിഡന്റാകുമോ എന്ന സംശയം പ്രകടിപ്പച്ചവരോട് പന്തയം വയ്‌ക്കാന്‍ പോലും ധൈര്യം വന്നു. പ്രതീക്ഷിച്ചതു പോലെ ഒബാമ ജയിക്കുകയും ചെയ്തു.

ജോര്‍ജ് വാഷിങ്ടണ്‍ റിപ്പബ്ലിക്കനോ ഡെമോക്രാറ്റോ ആയിരുന്നില്ല. ഈ രണ്ടു പാര്‍ട്ടികള്‍ മാത്രമല്ല അമേരിക്ക ഭരിച്ചിട്ടുള്ളത്. ഫെഡറലിസ്റ്റ് പാര്‍ട്ടിയും വിഗ് പാര്‍ട്ടിയും ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രസിഡന്റ് പദത്തിലെത്തിയിട്ടുണ്ട്. എബ്രഹാം ലിങ്കണ്‍ റിപ്ലബ്ലിക്കുകള്‍ക്ക് സര്‍വ്വ സ്വീകാര്യനല്ലാമായിരുന്നു. തുടര്‍ച്ചായായി മൂന്ന് പൊതുതെരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കയില്‍ തെരഞ്ഞെടുപ്പിന് നില്‍ക്കാനയത് സംശയങ്ങള്‍ പലതും ദൂരീകരിക്കാന്‍ സഹായിച്ചു.

ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനി വാഴ്‌ച്ചയ്‌ക്കെതിരെ ഏഴു വര്‍ഷം രക്തരൂഷിതമായി പോരാടിയാണ് അമേരിക്ക സ്വാതന്ത്ര്യം പ്രാപിച്ചത്.  അമേരിക്കന്‍ ഐക്യനാട് 1787ല്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ജോര്‍ജ് വാഷിങ്ടണായിരുന്നു പ്രസിഡന്റായ തിരഞ്ഞെടുക്കപ്പെട്ടത്. എതിരില്ലാതെയാണ് വാഷിങ്ടണ്‍ പ്രസിഡന്റായത്. സ്വാതന്ത്ര്യം കിട്ടിയശേഷവും ബ്രിട്ടീഷുകാരോട് കൂറുപുലര്‍ത്തുന്നവരും അല്ലാത്തവരുമായ രണ്ടു മുഖ്യധാര അന്നുണ്ടായിരുന്നു. ഫെഡറലിസ്റ്റുകളെന്നും ഡെമോക്രാറ്റിക് റിപബ്ലിക്കുകളെന്നും ഇവര്‍ അറിയപ്പെട്ടു. വാഷിങ്ടണ്‍ മന്ത്രിസഭയിലെ ധനമന്ത്രിയായ ഹാമില്‍ട്ടണും സ്‌റ്റേറ്റ് സെക്രട്ടറിയായ തോമസ് ജഫേഴ്‌സണുമായിരുന്നു ഈ രണ്ടു രാഷ്‌ട്രീയ ധാരയ്‌ക്ക് നേതൃത്വം നല്‍കിയിരുന്നത്. വാഷിങ്ടണും മനസ്സുകൊണ്ട് ഫെഡറലിസ്റ്റുകളോടായിരുന്നു താല്‍പര്യം. പക്ഷെ ഇരുകൂട്ടരും അദ്ദേഹത്തെ പിന്തുണച്ചു. സമ്പന്ന വര്‍ഗ്ഗം ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകളെ സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന അരാജകവാദികളായി കണ്ടു. സാമ്രാജ്യത്വവുമായി ഗൂഢാലോചന നടത്തുന്നവരായിട്ടാണ് കൃഷിക്കാരും ഇടത്തരക്കാരും ഫെഡറലിസ്റ്റുകളെ കണ്ടത്. കറുത്ത വര്‍ഗ്ഗക്കാര്‍ ജനാധിപത്യ പ്രക്രിയയുടെ ഏഴ് അയലത്തു പോലുമില്ലായിരുന്നു.’

മൂന്നാം തവണ പ്രസിഡന്റാകാന്‍ വാഷിങ്ടണ്‍ വിസമ്മതിച്ചപ്പോള്‍ ഫെഡറലിസ്റ്റുകളും ഡെമോക്രാറ്റിക് റിപബ്ലിക്കുകളും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 1896ല്‍ ഫെഡറലിസ്റ്റുകള്‍ക്കായിരുന്നു ജയം. അടുത്ത തിരഞ്ഞെടുപ്പില്‍ ഫെഡറലിസ്റ്റ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ഡെമോക്രാറ്റിക് റിപബ്ലിക്കുകള്‍  അധികാരം പിടിച്ചെടുത്തു. ജനാധിപത്യത്തേയും കാര്‍ഷിക സമ്പദ് വ്യവസ്ഥയേയും എതിര്‍ത്ത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി രൂപംകൊണ്ട ഫെഡറലിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞുകൊണ്ടിരുന്നു

തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ഫെഡറലിസ്റ്റ് സ്ഥാനാര്‍ത്ഥിക്കെതിരെ ഡെമോക്രാറ്റിക് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ വലിയ വിജയം നേടി ജയിച്ചു കയറി. 1820 ല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും ഫെഡറലിസ്റ്റുകള്‍ക്കായില്ല. ആ പാര്‍ട്ടി ഇല്ലാതായി എന്നു തന്നെ പറയാം. ഡെമോക്രാറ്റിക് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മൂന്ന് പേര്‍ പരസ്പരം മല്‍സരിച്ച തെരഞ്ഞൈടുപ്പായിരുന്നു അത്. ഡെമോക്രാറ്റിക് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പിളര്‍പ്പിന് ഇത് വഴി തെളിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയും നാഷ്ണല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയും രൂപം കൊണ്ടു.

1836 വരെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കായിരുന്നു തുടര്‍ച്ചയായ വിജയം 1840ല്‍ പുതിയതായി രൂപംകൊണ്ട ‘വിഗ്’ പാര്‍ട്ടി അധികാരത്തിലെത്തി. 1844ല്‍ അധികാരം പോയെങ്കിലും 48ല്‍ വിഗ് പാര്‍ട്ടി തിരിച്ചെത്തി. എന്നാല്‍ 1852ലെ ദയനീയ തോല്‍വി വിഗ് പാര്‍ട്ടിയെ ഇല്ലാതാക്കി.തുടര്‍ന്നാണ് ഇപ്പോഴത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി രൂപം കൊണ്ടത്. എബ്രഹാം ലിങ്കണായിരുന്നു ആദ്യത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ്. പിന്നീട് ഇതുവരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക്കുകളും റിപ്പബ്ലിക്കനുകളും നേരിട്ട് ഏറ്റുമുട്ടുന്ന രാഷ്‌ട്രീയമാണ് അമേരിക്കയിലേത്. റിപബ്ലിക്കന്‍ പാര്‍ട്ടിയെ യാഥാസ്ഥിതികരെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയെ ലിബറുകളും എന്നാണ് പൊതുവെ കരുതുന്നത്.

1860ലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി രൂപം കൊണ്ടെതെങ്കിലും ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി എന്ന വിശേഷണത്തിലാണ് ഈ പാര്‍ട്ടി അറിയപ്പെട്ടിരുന്നത്. അടിമത്തം നിരോധിച്ചു കൊണ്ട് ചരിത്രം കുറിച്ചത് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായ എബ്രഹാം ലിങ്കണായിരുന്നു. എങ്കിലും ധനിക വര്‍ഗ്ഗത്തിന്റേയും യാഥാസ്ഥിതികരുടേയും വ്യവസായികളുടേയും പിന്തുണയുള്ള പാര്‍ട്ടിയായിട്ടാണ് റിപബ്ലിക്കന്‍ പാര്‍ട്ടി അറിയപ്പെടുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടി ലിബറല്‍ നിലപാടുകളോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. കര്‍ഷകര്‍, തൊഴിലാളി സംഘടനകള്‍, മതവംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരോട് ആഭിമുഖ്യം പുലര്‍ത്തുന്ന പാര്‍ട്ടി നിയന്ത്രണങ്ങളില്ലാത്ത സമ്പദ് വ്യവസ്ഥയ്‌ക്ക് എതിരാണ്. സാധുജനങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്ക് വേണ്ടി പാര്‍ട്ടി വാദിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ തൊഴില്‍ സംഘടനകളായിരുന്നു പാര്‍ട്ടി നയങ്ങളില്‍ സ്വധീനം ചെലുത്തിയിരുന്നത്. 1960കളില്‍ ശക്തിപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗവും 1970 കള്‍ക്ക് ശേഷം സജീവമായ പരിസ്ഥിതി വാദികളും പാര്‍ട്ടിയുടെ ആശയ സംഹിതകളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

പൗരസ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം, തുല്യാവകാശം, ഉത്തരവാദിത്ത സമ്പദ് വ്യവസ്ഥ, സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് സാധ്യതയുള്ള വാണിജ്യനയം എന്നിവയാണ് സമീപ ദശകങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍. അടിയന്തരഘട്ടങ്ങളില്‍, ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കി ദാരിദ്ര്യവും സാമൂഹിക അസന്തുലിതാവസ്ഥയും ഇല്ലാതാക്കുക സര്‍ക്കാരിന്റെ ധര്‍മ്മമാണെന്നും പാര്‍ട്ടി പൊതുവേ വിശ്വസിക്കുന്നു.

രാഷ്‌ട്രീയ പാര്‍ട്ടിയുടെ കാര്യം പോലെ തന്നെ സംശയമുണ്ടാകുന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുകയാണോ .അതോ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുകയാണോ എന്നതാണ് സാധാരണ സംശയം. രണ്ടും ശരിയാണെന്നതാണ് ഉത്തരം.

ഇന്ത്യയുടെ പാര്‍ലമെന്റ് പോലെ അമേരിക്കയുടെ പരമാധികാരസഭ യു.എസ് കോണ്‍ഗ്രസ്സാണ്. സെനറ്റും പ്രതിനിധിസഭയും ചേര്‍ന്നതാണ് യു.എസ് കോണ്‍ഗ്രസ്സ്. നമ്മുടെ രാജ്യസഭ, ലോകസഭ എന്നതുപോലെ. 50 സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് വീതം എന്ന കണക്കില്‍ 100 സെനറ്റര്‍മാരാണുള്ളത്. സംസ്ഥാനത്തിലെ ജനസംഘ്യാനുപാതികമായ പ്രതിനിധി സഭാംഗങ്ങളും ഉണ്ടാകും. ആകെ435 പ്രതിനിധി സഭാംഗങ്ങളാണ് ഉള്ളത്. സെനറ്റിലേക്ക് ആറു വര്‍ഷത്തിലൊരിക്കലും പ്രതിനിധി സഭയിലേക്ക് രണ്ടു വര്‍ഷത്തിലൊരിക്കലുമാണ് തെരഞ്ഞെടുപ്പ്.

നാലു വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.എസ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് സാധാരണക്കാരെപ്പോലെ വോട്ട് ചെയ്യാമെന്നല്ലാതെ പ്രത്യേക പ്രാധാന്യമൊന്നുമില്ല. കോണ്‍ഗ്രസിന്റെ അംഗസംഖ്യക്ക് തുല്യമായ ഇലക്ടറല്‍ വോട്ടുകളാണ് പ്രസിഡന്റ് ആരാണെന്ന് തീരുമാനിക്കുക. അതായത്, യു.എസ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ 535 അംഗങ്ങളാണുള്ളത്. തലസ്ഥാന നഗരമായ വാഷിങ്ടണ്‍ ഡി.സിക്ക് സെനറ്റര്‍ക്കോ പ്രിതിനിധിയംഗത്തിനോ അവകാശമില്ല. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എവിടെ നിന്ന് മൂന്ന് ഇലക്ടറല്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനാകും. അങ്ങനെ ആകെ 538 അംഗങ്ങളായിരിക്കും പ്രസിഡന്റിനെ വോട്ടിട്ടെടുക്കുക. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഒരോ സംസ്ഥാനത്തിനുമുള്ള ഇലക്ട്രല്‍ അംഗങ്ങളെ നിശ്ചയിക്കുന്നു. മല്‍സര രംഗത്തുള്ളത് പാര്‍ട്ടികളാണ് . പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനം നേരിട്ട് വോട്ട് ചെയ്യും. ഇതിനെ പോപ്പുലര്‍ വോട്ട് എന്നാണ് പറയുന്നത്. സംസ്ഥാന അടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍. ഓരോ സംസ്ഥാനത്തും കൂടുതല്‍ പോപ്പുലര്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥി ആ സംസ്ഥാനം പിടിച്ചെന്നാണ് കണക്കാക്കുക. അവിടെ നിന്നുള്ള മുഴുവന്‍ ഇലക്ടല്‍ വോട്ടുകളും ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥികള്‍ക്കുള്ളതാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി നിശ്ചയിച്ച ആളുകളാകും ജനകീയ വോട്ടെടുപ്പിന് ഒരുമാസം കഴിഞ്ഞ് യഥാര്‍ത്ഥ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടിടുക. ഉദാഹരണത്തിന്, കോണ്‍ഗ്രസ്സില്‍ ന്യൂയോര്‍ക്കില്‍ നിന്ന് 29 അംഗങ്ങളാണ്ണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇലക്ട്രല്‍ അംഗങ്ങളുടെ എണ്ണവും 29 ആകും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കാണ് ന്യൂയോര്‍ക്കില്‍ കൂടുതല്‍ വോട്ട് ലഭിച്ചതെങ്കില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ 29 ഇലക്ടല്‍ ജയിച്ചതായിട്ടാണ് കരുതുക. രണ്ടാം സ്ഥാനത്തെത്തിയ ഡെമോക്രാറ്റിക് കക്ഷിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് ന്യൂയോര്‍ക്കില്‍ നിന്നില്ല. പോപ്പുലര്‍ വോട്ട് കൂടുതല്‍ കിട്ടിയതുകൊണ്ട് മാത്രം ഒരാള്‍ പ്രസിഡന്റ് ആകണമെന്നില്ലയെന്നര്‍ത്ഥം. പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്ന ചുമതലയ്‌ക്കപ്പുറം ഒരു ദൗത്യവും ഇലക്ടാറലുകള്‍ക്ക് ഇല്ലെന്നത് വേറെ കാര്യം.

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍ 

02-അവിചാരിതമായി അമേരിക്കയിലേക്ക്

03-ഏഴാം കടലിനക്കരെ

04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം

05- സഹോദരി സഹോദരന്‍മാരെ

06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ 

07-ഹഡ്‌സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള

08- മാലാഖ നഗരത്തിലെ മായ കാഴ്‌ച്ചകള്‍ 

09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം 

10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും

Tags: usaഅമേരിക്ക കാഴ്ചക്കപ്പുറംamericaപി ശ്രീകുമാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം ; 13 പേർ മരിച്ചു , 20 ലധികം പെൺകുട്ടികളെ കാണാതായി

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

World

ഉക്രൈനുള്ള ആയുധ സഹായം യുഎസ് വെട്ടിക്കുറച്ചു

World

അമേരിക്കയിൽ ഇസ്കോൺ ക്ഷേത്രത്തിന് നേർക്ക് വീണ്ടും ആക്രമണം ; 30 റൗണ്ട് വെടിയുതിർത്ത് അക്രമികൾ

World

ദശലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ കൈമാറി ; ട്രംപ് ഭരണകൂടത്തിനെതിരെ പരാതിയുമായി സംസ്ഥാനങ്ങൾ

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies