ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേരളത്തെ മാതൃകയാക്കാനാവില്ലെന്ന് വ്യക്തമായ സൂചന നല്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. കേരളത്തിലേതു പോലെ ഉത്സവകാലത്ത് ഇളവു നല്‍കാനാകില്ലെന്ന് സ്റ്റാലിന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണം ഉത്സവകാലത്ത് നല്കിയ ഇളവുകള്‍ കാരണമാണെന്നും സ്റ്റാലിന് അഭിപ്രായപ്പെട്ടു. വിനായക ചതുര്‍ത്ഥിക്ക് ഇളവ് വേണമെന്ന ബിജെപി എംഎല്‍എയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സ്റ്റാലിന് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ബക്രീദിന് നല്കിയ ഇളവുകളായിരുന്നു കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായത്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഇളവുകള്‍ നല്‍കാനാകൂ എന്നും സ്റ്റാലിന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കുറിയും തമിഴ്നാട്ടില്‍ വിനായക ചതുര്‍ത്ഥിക്ക് ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. പൊതു സ്ഥലങ്ങളില്‍ വിനായകപ്രതിമകള്‍ ഉയര്‍ത്തുന്നത് വിലക്കിയിട്ടുണ്ട്. വിനായകപ്രതിമ ചുമന്ന് അടുത്തുള്ള ജലാശയങ്ങളില്‍ മുക്കാന്‍ കൂട്ടമായി പോകുന്ന ചടങ്ങിനും വിലക്കുണ്ട്. സപ്തംബര്‍ 15ന് രാവിലെ ആറ് മണി വരെയാണ് വിലക്ക്. സപ്തംബര്‍ 10നാണ് വിനായക ചതുര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: