കാബൂള്‍: പഞ്ച്ശീറില്‍ ആക്രമണം നടത്താന്‍ താലിബാന് തീവ്രവാദികളെ സഹായിച്ച പാകിസ്ഥാന് നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധത്തിന്റെ ചിത്രമെടുക്കാനെത്തിയ മാധ്യമഫൊട്ടോഗ്രാഫര്മാര് താലിബാന് പിടിയില്‍.
കാബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടോളോ ന്യൂസിന്റെ ഫൊട്ടോഗ്രാഫര്‍ വാഹിദ് അഹ്മദിയോടൊപ്പം അദ്ദേഹത്തിന്റെ ക്യാമറയും താലിബാന് കസ്റ്റഡിയില്‍ എടുത്തു. പാക് വിരുദ്ധ പ്രകടനത്തിന്റെ ചിത്രവും വീഡിയോയും എടുക്കാനെത്തിയ മറ്റ് ഫൊട്ടോ-വീഡിയോഗ്രാഫര്‍മാരെയും താലിബാന് പിടികൂടി നീക്കി.
കാബൂളില്‍ നടന്ന പാക് വിരുദ്ധ പ്രകടനത്തിന്റെ ചിത്രം പകര്‍ത്താന്‍ എത്തിയ ടോളോ ന്യൂസ് ക്യാമറമാന് വാഹിദ് അഹ്മദിയെ താലിബാന് തടഞ്ഞുവെച്ചതിന്റെ വാര്‍ത്ത ട്വിറ്ററില്‍ ടോളോ ന്യൂസ് തന്നെ പങ്കുവെച്ചിരുന്നു.
കാബൂളിലെ പാകിസ്ഥാന് എംബസിക്ക് മുന്നിലായിരുന്നു പ്രകടനം. കൂടുതലും സ്ത്രീകളായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുക്കുത്തത്. ഇവരെ പിരിച്ചുവിടാന്‍ താലിബാന് തീവ്രവാദികള്‍ ആകാശത്തേക്ക് നിറയൊഴിച്ചു. ഈ പ്രതിഷേധപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്നും താലിബാന് മാധ്യമങ്ങളെ മുഴുവനായും വിലക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: