കോഴിക്കോട്: നിപ ബാധിത മേഖലയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനക്കായി ഭോപാലില്‍ നിന്നുള്ള എന്‍ഐവി സംഘം നാളെയെത്തും. റംപൂട്ടാന്‍ സാമ്പിളുകളും ആടുകളുടെയും കാട്ടുപന്നികളുയെയും വവ്വാലുകളുടെയും സാമ്പിളുകളും പരിശോധിക്കും.
നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ 636 വീടുകളിലും ആരോഗ്യവകുപ്പ് ഇന്നു മുതല്‍ സര്‍വേ നടത്തും. പനി ബാധിതര്‍, കോവിഡ് ബാധിതര്‍, മറ്റ് അസുഖങ്ങള്‍ ബാധിച്ചവര്‍ എന്നിവരെ കണ്ടെത്തും. നിലവില്‍ പ്രദേശത്ത് 19 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കവും 15 പേര്‍ക്ക് ദ്വിതീയ സമ്പര്‍ക്കവും ഉണ്ട്. ഇതില്‍ മൂന്ന് പേര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏഴ് പേര് കൊടിയത്തൂര്‍ പഞ്ചായത്തിലും രണ്ട് പേര് കാരശ്ശേരി പഞ്ചായത്തിലും ശേഷിക്കുന്നവര്‍ ചാത്തമംഗലം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതിനൊപ്പം മുക്കത്തെയും ഓമശ്ശേരിയിലേയും സ്വകാര്യ ആശുപത്രികളില്‍ നിപ്പ ബാധിതനുമായി സമ്പര്‍ക്കമുള്ളവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: