Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊളത്തൂര്‍ അദൈ്വതാശ്രമത്തിനെതിരേ വീണ്ടും സിപിഎം പടയൊരുക്കം; അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്ന് വത്സന്‍ തില്ലങ്കേരി

2019ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കാക്കൂര്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ഇക്കഴിഞ്ഞ ആഗസ്ത് 28ന് മജീന്ദ്രനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ അദൈ്വതാശ്രമവുമായി യാതൊരുബന്ധവുമില്ലാത്ത ഈ കേസിന്റെ പേരിലാണ് സിപിഎം ആശ്രമത്തിലേക്ക് ഇന്ന് രാവിലെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 7, 2021, 11:49 am IST
in Kerala

കോഴിക്കോട്: കൊളത്തൂര്‍ അദൈ്വതാശ്രമത്തിനെതിരേ വീണ്ടും സിപിഎം പടയൊരുക്കം. കൊളത്തൂരിലെ ശിവശക്തി കളരിസംഘം ഗുരുക്കള്‍ മജീന്ദ്രന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിപിഎമ്മും പോഷകസംഘടനകളും ആശ്രമത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.  

2019ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കാക്കൂര്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ഇക്കഴിഞ്ഞ ആഗസ്ത് 28ന് മജീന്ദ്രനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  എന്നാല്‍ അദൈ്വതാശ്രമവുമായി യാതൊരുബന്ധവുമില്ലാത്ത ഈ കേസിന്റെ പേരിലാണ് സിപിഎം ആശ്രമത്തിലേക്ക് ഇന്ന് രാവിലെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ആശ്രമത്തെ കരിവാരിത്തേക്കാനുള്ള സിപിഎം ശ്രമത്തിനെതിരെ ഇന്ന് രാവിലെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സനാതന സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി സംഗമത്തില്‍ പങ്കെടുക്കും.  

അറസ്റ്റ് ചെയ്യപ്പെട്ട പേരാമ്പ്ര സ്വദേശി മജീന്ദ്രന്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ള കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്‌സിന്റെ അംഗീകാരമുള്ള ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെയും അംഗത്വമുള്ളയാളാണ്. നാട്ടുകാരുടേയും മജീന്ദ്രന്റെയും അപേക്ഷ പരിഗണിച്ചാണ് ശ്രീശങ്കരാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥലം നിയമവിധേയമായി കളരി പരിശീലനത്തിന് അനുവദിച്ചത്. 2018ല്‍ ആരംഭിച്ച കളരി 2020 ഫെബ്രുവരിവരെ തുടര്‍ന്നിരുന്നു. ഇതിനിടയിലാണ് 2019ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്.  

അദൈ്വതാശ്രമമോ ശ്രീശങ്കരാ ട്രസ്റ്റോ കളരി നടത്തുന്നില്ലെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്ന് വാടകയില്ലാതെ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു.  ആശ്രമവുമായി ബന്ധമില്ലാത്ത സംഭവത്തിന്റെ പേരിലാണ് ഒരു വിഭാഗം ആശ്രമത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രതി കുറ്റക്കാരനാണെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. കേസന്വേഷണവുമായി ആശ്രമത്തിന് യാതൊരു ബന്ധവുമില്ല, സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ചെറുത്തു തോല്‍പ്പിക്കും: വത്സന്‍ തില്ലങ്കേരി

കോഴിക്കോട്: സ്വാമി ചിദാനന്ദപുരിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ബോധപൂര്‍വ്വമായ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. ആശ്രമത്തെ സംരക്ഷിക്കാന്‍ ഹിന്ദുസമൂഹം രംഗത്തിറങ്ങും അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിന് വേണ്ടി ധീരവും ശക്തവുമായി നടപടിയെടുക്കുന്ന സ്വാമിജിയെ പ്രതിരോധത്തിലാക്കാനാണ് മതരാഷ്‌ട്രീയ ജിഹാദി സംഘങ്ങള്‍ കരുതിക്കൂട്ടി രംഗത്തിറങ്ങിയിരിക്കുന്നു. ആദ്ധ്യാത്മിക സ്ഥാപനങ്ങളെയും ആദ്ധ്യാത്മിക ആചാര്യന്മാരെയും ബോധപൂര്‍വ്വം അവഹേളിക്കാനുള്ള പരിശ്രമത്തില്‍ നിന്ന് സിപിഎം പിന്മാറണം. .  

സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം നടത്തുന്ന നിരന്തര പ്രചാരണത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു. ആശ്രമത്തിനെതിരെ സിപിഎം നടത്തുന്ന നീക്കം ഗൗരവമായി കാണും. പ്രതിക്കുവേണ്ടി രംഗത്തുവന്ന ഇടതുപക്ഷം ആശ്രമത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

Tags: വത്സൻ തില്ലങ്കേരികൊളത്തൂര്‍ അദൈ്വതാശ്രമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷംസീര്‍ സ്വന്തം മതത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തട്ടെ; സ്പീക്കറുടെ പരാമര്‍ശം ഒറ്റ മതത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വത്സന്‍ തില്ലങ്കേരി

ഹിന്ദു ഐക്യവേദി സമ്പൂര്‍ണ പ്രതിനിധി സമ്മേളന വേദിയില്‍ കെ.പി. ശശികല ടീച്ചര്‍, രാം മാധവ്, ജെ. നന്ദകുമാര്‍ എന്നിവര്‍
Samskriti

രാജ്യത്ത് ഹിന്ദു മുന്നേറ്റം: രാം മാധവ്; മതാടിസ്ഥാന സംവരണം ഭരണഘടനാ വിരുദ്ധം: ജെ. നന്ദകുമാര്‍

Kerala

കേരള നവോത്ഥാനം എല്ലവരുടെയും ശ്രമഫലം; കേരളത്തിന്റെ മുന്നേറ്റം വായ്‌ത്താരി മാത്രമാകരുതെന്ന് വത്സന്‍ തില്ലങ്കേരി

Entertainment

എന്തു നല്ല വ്യക്തിത്വം;വല്‍സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍;മാളികപ്പുറത്തിന്റെ കേരളത്തിന്പുറത്തെ റിലീസ് ഉടനെന്ന് താരം

Kerala

വരാന്‍ പോകുന്നത് വലിയ തൊഴില്‍ സാധ്യത; വിഴിഞ്ഞം തുറമുഖ പദ്ധതി നാട് ആഗ്രഹിച്ചത്; തടസ്സപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് വത്സന്‍ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.