ഗോവ:ഇന്ത്യന്‍ നാവികസേന, രാജ്യത്തിന്റെ എല്ലാ പ്രാദേശിക പ്രതിബദ്ധതകളും നിറവേറ്റുന്നതിനും ഇന്തോ-പസഫിക്കിലെ സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടലുകള്‍ മെച്ചപ്പെടുത്തുന്നതിനും ഗണ്യമായ പരിശ്രമം നടത്തിയിട്ടുണ്ടെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. ‘സമുദ്ര സേതു’, ‘മിഷന് സാഗര്‍’ തുടങ്ങിയ ദൗത്യങ്ങള്‍ വഴി , ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പങ്കാളികള്‍ക്കും അയല്‍ രാജ്യങ്ങള്‍ക്കും സഹായവും പിന്തുണയും നല്‍കിക്കൊണ്ട് ഇന്ത്യയുടെ നാവികസേന,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു
പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ സമയോചിതവും ഫലപ്രദവുമായ വിന്യാസം, ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ‘മുന്‍ഗണനയുള്ള സുരക്ഷാ പങ്കാളി’, ‘ആദ്യ പ്രതികരണം നടത്തുന്ന രാജ്യം ‘ എന്നീ ഇന്ത്യയുടെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നു.
ഗോവയിലെ ഐഎന്‍എസ് ഹന്‍സയില്‍ ഇന്ത്യന്‍ നേവല്‍ ഏവിയേഷന്‍ ‘ പ്രസിഡന്‍സ് കളര്‍ പുരസ്കാരം’ സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു
ഇന്ത്യന്‍ നാവികസേനയുടെ വ്യോമ വിഭാഗം , മാനുഷിക സഹായങ്ങളിലൂടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലൂടെയും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അത് പൗരന്മാര്ക്ക് ആശ്വാസം നല്‍കിയതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നിരവധി അയല്‍ രാജ്യങ്ങള്‍ക്ക് ഇത് നിര്‍ണായകമായ സഹായം നല്‍കിയിട്ടുണ്ട്.
വ്യോമയാന സാങ്കേതികവിദ്യയിലെ മികച്ച പുരോഗതിയെ തുടര്‍ന്ന് , അത്യാധുനിക തദ്ദേശീയ നിര്‍മിത ആയുധങ്ങള്‍, സെന്‍സറുകള്‍, ഡാറ്റാ ലിങ്ക് സ്യൂട്ടുകള്‍ എന്നിവ നാവികവിമാനങ്ങളില് സ്ഥാപിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് സമീപകാലത്തു തദ്ദേശീയമായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍, ചേതക് വിമാനങ്ങളും പ്രതിരോധ മേഖലയിലെ ‘ആത്മ-നിര്ഭാരത’യിലേക്കുള്ള നമ്മുടെ യാത്ര ഉയര്‍ത്തിക്കാട്ടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനത്തിലും യുദ്ധത്തിലും രാഷ്ട്രത്തിന് നല്കിയ അസാധാരണമായ സേവനത്തിനുള്ള അംഗീകാരമായി ഒരു സൈനിക കേന്ദ്രത്തിന് നല്കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സേവനത്തിലൂടെ നേവല്‍ ഏവിയേഷന്‍ വേറിട്ട് നില്കുന്നു.
1951 ജനുവരി 13-ന് ആദ്യത്തെ സീലാന്റ് വിമാനം നാവിക സേനയുടെ ഭാഗമാവുകയും 1953 മേയ് 11-ന് ആദ്യ നാവിക വ്യോമ താവളമായി ഐഎന്‍എസ് ഗരുഡ കൊച്ചിയില്‍ കമ്മീഷന് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് ഇന്ത്യന്‍ നേവല്‍ ഏവിയേഷന്‍ വിഭാഗം നിലവില്‍ വന്നത്.
ഇന്ത്യന്‍ തീരദേശത്തും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമായി, ഒന്‍പത് എയര്‍ സ്റ്റേഷനുകളും, മൂന്ന് നേവല്‍ എയര്‍ എന്‍ക്ലേവുകളും നേവല്‍ ഏവിയേഷനുണ്ട് . കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിലായി, 250 ലധികം വിമാനങ്ങളുള്ള ആധുനികവും, സാങ്കേതികമായി മികച്ചതും, അതിശക്തവുമായ ഒരു സംവിധാനവുമായി ഇത് മാറി.
ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി, സര്‍ക്കാരിന്റെ ആത്മ നിര്‍ഭാര ഭാരത് കാഴ്ചപ്പാടിന് അനുസൃതമായുള്ള ഇന്ത്യന്‍ നാവിക സേനയുടെ സ്വദേശിവത്കരണ ശ്രമങ്ങളെ അഭിനന്ദിച്ചു. സുപ്രധാന അവസരത്തില്‍ രാഷ്ട്രപതി ഉദ്യോഗസ്ഥരെയും നാവികരെയും അഭിനന്ദിച്ചു.
ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള, ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, വിനോദ സഞ്ചാര, തുറമുഖ കപ്പല്‍, ജലപാത എന്നിവയുടെ സഹമന്ത്രി ശ്രീപദ് യെശോ നായിക്, നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, മറ്റ് സിവില്‍, സൈനിക പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: