Categories: BJP

മാരാര്‍ജി സ്മൃതികുടീരത്തിന് നേരെ നടന്ന അക്രമം: കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് കെ സുരേന്ദ്രന്‍

സ്മൃതി മന്ദിരത്തിന് ആവശ്യമായ സംരക്ഷണം നല്‍കാത്ത കണ്ണൂര്‍ കോര്‍പ്പറേഷന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണം. കേരളം മുഴുവന്‍ ആദരിക്കുന്ന ജനനായകന്റെ സ്മൃതി കുടീരത്തിന് സമീപം വിറകുകള്‍ കൂട്ടിയിട്ടത് കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥയാണ്.

Published by

കണ്ണൂര്‍: പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി മന്ദിരത്തിന് നേരെ നടന്ന അതിക്രമത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. രാഷ്‌ട്രീയത്തിന് അതീതമായി മലയാളികള്‍ സ്‌നേഹിക്കുന്ന കെ.ജി മാരാറിന്റെ സ്മൃതി കുടീരം നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ നാടിന്റെ ശത്രുക്കളാണ്.  

സ്മൃതി മന്ദിരത്തിന് ആവശ്യമായ സംരക്ഷണം നല്‍കാത്ത കണ്ണൂര്‍ കോര്‍പ്പറേഷന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണം. കേരളം മുഴുവന്‍ ആദരിക്കുന്ന ജനനായകന്റെ സ്മൃതി കുടീരത്തിന് സമീപം വിറകുകള്‍ കൂട്ടിയിട്ടത് കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥയാണ്. സംസ്ഥാനത്തെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുടേയും വികാരത്തെ മുറിവേല്‍പ്പിച്ച സാമൂഹ്യവിരുദ്ധരെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക