ലഖ്നോ : യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ കൊറോണയുടെ രണ്ടാം തരംഗത്തെയും തോല്പിച്ച് ഉത്തര്‍പ്രദേശ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ 62 ജില്ലകളിൽ ഒരു പുതിയ കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കിയാണ് യുപി രോഗവ്യാപനത്തെ പ്രതിരോധിക്കുന്നത്. ഒപ്പം കര്‍ശനമായ നിയന്ത്രണങ്ങളും ഇവിടെ പാലിക്കപ്പെടുന്നു.
ഇതോടെ കൊറോണ പ്രതിരോധത്തിൽ ഉത്തർപ്രദേശ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനകളിൽ 18 പേർക്ക് മാത്രമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. കേരളത്തില്‍ 17 മുതല്‍ 19 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കില്‍ യുപിയില്‍ അത് 0.01 ശതമാനം മാത്രമാണ്.
നിലവിൽ 253 പേരാണ് യുപിയിൽ ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 31 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 98.7 ശതമാനമായി ഉയർന്നു. ഇതുവരെ 16,86,00,354 പേരാണ് കൊറോണ മുക്തി നേടിയത്.
യുപിയില്‍ ഇതുവരെ ഏഴ് കോടി വാക്സിൻ നൽകി. 6.4 കോടി പേര് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: