അബുദാബി: ഗ്രീന്‍ വിസ പ്രഖ്യാപിച്ച് യുഎഇ. പുതിയ 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഗ്രീന്‍ വിസ പ്രഖ്യാപനം. ഗ്രീന്‍ വിസയുള്ളവര്‍ക്ക് അവരുടെ രക്ഷിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം 25 വയസ്സാകുന്നതുവരെ ആണ്‍മക്കളെയും സ്പോണ്‍സര്‍ ചെയ്യാം.
നിലവില്‍ 18 വയസ്സുവരെയാണ് ആണ്‍കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി അല്‍ സിയൂഹിയാണ് പുതിയ വിസകളുടെ പ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും.
താമസ വിസ റദ്ദാക്കിയാല്‍ 90 മുതല്‍ 180 ദിവസം വരെ ഇവര്‍ക്ക് രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരീഡ് ലഭിക്കും. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഫ്രീലാന്‍സ് വിസയും നല്‍കും. പ്രത്യേക കഴിവുകളുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായാണ് ഫ്രീലാന്‍സ് വിസകള്‍ കൊണ്ടുവരുന്നതെന്ന് അല്‍ സിയൂഹി പറഞ്ഞു. വിവിധ രംഗങ്ങളിലെ വിദഗ്ധരെയും വിരമിച്ചവരെയും കഴിവ് തെളിയിച്ച പ്രഗത്ഭരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനാണ് ഫ്രീലാന്‍സ് വിസകളെന്നും അദ്ദേഹം പറഞ്ഞു.
വിവാഹമോചിതരായ സ്ത്രീകൾക്കും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന 15 വയസ് പിന്നിട്ട വിദ്യാർത്ഥികൾക്കും വിസ നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: