ചിക്കാഗോ: ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് മുന്നോട്ട് നീങ്ങാന്‍ കാറില്‍ ഇരുന്ന പിതാവിനും രണ്ടു വയസ്സുള്ള മകള്‍ക്കും നേരെ ചീറി വന്ന വെടിയുണ്ടകള്‍ ഏറ്റ് മുപ്പത്തിമൂന്ന് വയസ്സുള്ള ട്രാവല്‍ മില്ലറിന് ദാരുണാന്ത്യം. ആറ് വയസ്സുള്ള മകളെ സ്കൂളില്‍ കൊണ്ട് പോകുന്നതിനാണ് പിതാവ് കാറെടുത്തത്. പുറകിലെ സീറ്റില്‍ മകളും ഇരുന്നു. ട്രാഫിക്ക് സ്റ്റോപ്പില്‍ നില്ക്കുമ്പോള് പതിനെട്ടിനും ഇരുപതിനും മദ്ധ്യേ പ്രായമുള്ള ഒരു യുവാവ് കാറിനെ സമീപിച്ച് യാതൊരു പ്രകോപനവുമില്ലാതെ വെടിവെക്കുകയായിരുന്നു. മകളുടെ ശരീരത്തില്‍ വെടിയുണ്ട ഏല്‍ക്കാതിരിക്കുന്നതിന് മനുഷ്യ കവചമായി പിതാവ് നില്‍ക്കുകയായിരുന്നു.
നിരവധി തവണയാണ് അക്രമി കാറിന് നേരെ നിറയൊഴിച്ചത്. വെടിയുണ്ട തറച്ചു കാറില്‍ തന്നെ പിതാവ് മരിച്ചു വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മില്ലര്‍ ഫോണില്‍ മാതാവുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. വെടിയുടെ ശബ്ദം ഫോണിലൂടെ കേട്ടതായി മില്ലറുടെ പിതാവ് ജോസഫ് കില്‍മോര്‍ പറഞ്ഞു. അവസാനമായി എനിക്ക് വെടിയേറ്റുവെന്നാണ് മകന് പറഞ്ഞതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു കുട്ടികളുടെ സ്നേഹനിധിയായ പിതാവാണ് മില്ലര്‍. മക്കളെയും മാതാപിതാക്കളെയും വളരെയധികം സ്നേഹിക്കുകയും ചെയ്തിരുന്നതായും, മകളുടെ നേരെ വന്ന വെടിയുണ്ടയേറ്റായിരുന്നു മകന് മരിച്ചതെന്നും കില്‍മോര്‍ പറഞ്ഞു. സംഭവത്തെത്തക്കുറിച്ച് ഡിറ്റക്ടീവ് അന്വേഷണം ആരംഭിച്ചു. 18 നും 20 നും വയസ്സിന് ഇടയിലുള്ള യുവാവാണ് വെടിവച്ചതെന്നും ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 3127448261 എന്ന നമ്പറില്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: