കൊച്ചി: മാപ്പിളക്കലാപത്തിലെ മതഭ്രാന്തിനെയും ക്രൂരതകളെയും മറയില്ലാതെ ചിത്രീകരിച്ച് ‘ദുരവസ്ഥ’ രചിച്ചതാണ് മഹാകവി കുമാരനാശാന്റെമരണത്തിനിടയാക്കിയതെന്നും അതൊരു കൊലപാതകം ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനായ പി. സുജാതന്‍.
പുതിയ പതിപ്പിറങ്ങുമ്പോള്‍ ‘ദുരവസ്ഥ’യിലെ മുസ്ലിം വിരുദ്ധ പരമാര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശാന് വഴങ്ങിയിരുന്നില്ല. ഉത്തമബോധ്യമുള്ള കാര്യങ്ങളാണ് കാവ്യത്തിലുള്ളതെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് ആശാന് ഭീഷണി നേരിട്ടതും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതും. സര്‍ഗജീവിതത്തിന് തടസ്സമാകുന്നുവെന്ന് വന്നപ്പോള്‍ ആശാന്റെ തന്നെ ആവശ്യപ്രകാരം സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിനു ശേഷമാണ് മരണത്തിനിടയാക്കിയ ബോട്ടപകടമുണ്ടാകുന്നത്, സുജാതന്‍ ജന്മഭൂമിയോടു പറഞ്ഞു.
ആശാന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ്, ഈ വിഷയത്തില്‍ ഏറെ പഠനം നടത്തിയ സുജാതന്റെ പ്രതികരണം. ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോരയാല്‍ ചോന്നെഴും ഏറനാടിന്റെ നേര്‍സാക്ഷ്യം ‘ദുരവസ്ഥ’യില്‍ ആശാന് അവതരിപ്പിച്ചതാണ് ചില ഇസ്ലാമിക മതവിശ്വാസികളെ പ്രകോപിപ്പിച്ചത്. ഇവര്‍ ആശാനെ അപായപ്പെടുത്താന്‍ കരുക്കള്‍ നീക്കുകയായിരുന്നുവെന്ന സംശയം അസ്ഥാനത്തല്ല. പല ജില്ലകളിലെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ‘ദുരവസ്ഥ’യുടെ കോപ്പികള്‍ കത്തിച്ചത് ഇതിന് തെളിവായെടുക്കാം.
1921 അവസാനം തുടക്കംകുറിച്ച മാപ്പിളക്കലാപം 1922 ആദ്യ മാസങ്ങളില്‍ അവസാനിച്ചു. ഇതേ വര്‍ഷം തന്നെയാണ് ആശാന് ‘ദുരവസ്ഥ’ എഴുതിയത്. തുടര്‍ന്ന് വലിയ എതിര്‍പ്പുണ്ടാകുന്നു. 1924 ജനുവരി 16നാണ് ആശാന്റെ മരണത്തിനിടയാക്കിയ ബോട്ടപകടം. ആശാന്റെ മരണം കൊലപാതകമായിരുന്നുവെന്ന് സാഹചര്യത്തെളിവുകളില്‍നിന്ന് കരുതേണ്ടിവരുമെന്നും പി. സുജാതന്‍ വിലയിരുത്തുന്നു.
കൊല്ലത്തുനിന്ന് ബോട്ടില്‍ കയറിയ ആശാന് എറണാകുളത്താണ് എത്തേണ്ടിയിരുന്നത്. വേമ്പനാട്ടുകായലില്‍നിന്ന് പല്ലനയാറ്റിലേക്ക് പ്രവേശിച്ച് അധികം കഴിയുന്നതിന് മുന്‍പായിരുന്നു അപകടം. ഫസ്റ്റ് ക്ലാസില്‍ സഞ്ചരിച്ചിരുന്ന ആശാന് രാത്രി 12നാണ് ഉറങ്ങാന്‍ കിടന്നത്. മൂന്നു മണിക്കായിരുന്നു അപകടം. അപകടത്തിന്റെ കാരണങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു ശേഷവും ദുരൂഹമായി അവശേഷിക്കുന്നു. പല്ലനയാര്‍ എന്നാണ് പറയുന്നതെങ്കിലും സാമാന്യം വലിയ ഒരു തോടു മാത്രമാണത്. ഈ തോടിനു കുറുകെ ഒരു വടംകെട്ടിയാല് ബോട്ടിനെ അപകടപ്പെടുത്താനാവും. ഇതിനും സാധ്യതയുണ്ട്.
ആശാനുള്‍പ്പെടെ നിരവധി പേര് മരിച്ചെങ്കിലും ബോട്ട് നിയന്ത്രിച്ചിരുന്നയാളും മുഴുവന്‍ ജീവനക്കാരും രക്ഷപ്പെട്ടതില്‍ അസ്വാഭാവികതയുണ്ട്. നന്നായി നീന്താനറിയാവുന്ന ആശാന് സാധാരണഗതിയില്‍ രക്ഷപ്പെടേണ്ടതായിരുന്നു. ബോട്ടില്‍ ആശാന് ഇരുന്ന മുറി പുറത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നുവത്രേ. മൃതദേഹം ഇതിനകത്തു നിന്നാണ് കണ്ടെടുത്തത്. മുറി പുറത്തുനിന്നു പൂട്ടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നിരിക്കെ ഇങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
അധികം പഴക്കമില്ലാത്തതിനാല്‍ ബോട്ട് സ്വാഭാവികമായി അപകടത്തില്‍പ്പെടാനുള്ള സാധ്യതയില്ല. റെഡീമര്‍ ബോട്ട് അപകടത്തില്‍പ്പെട്ടയുടന്‍ അവിടേക്ക് മറ്റ് മൂന്നു ബോട്ടുകള്‍ പാഞ്ഞെത്തിയതായി പറയപ്പെടുന്നു. എന്നിട്ടും ആശാനെ രക്ഷിക്കാന്‍ ശ്രമം നടന്നില്ല. മാത്രമല്ല അപകടം നടന്നതായി അറിഞ്ഞിട്ടും ബോട്ടിന്റെ ഉടമസ്ഥന് സംഭവസ്ഥലം സന്ദര്‍ശിക്കാതിരുന്നതും സംശയമുണ്ടാക്കുന്നു.
അപകടം ആലപ്പുഴയിലായിരുന്നുവെങ്കിലും ഭരണപരമായി അത് കൊല്ലത്തിന്റെ ഭാഗമായിരുന്നു. ആശാന്റെ അപമൃത്യുവിനിടയാക്കിയ സംഭവത്തിന്റെ ഒരു എഫ്ഐആര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഇത് നശിപ്പിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുജാതന്‍ പറയുന്നു. സംഭവം അന്വേഷിച്ച കമ്മിഷന് അത് അപകടമരണമായിരുന്നില്ലെന്നു കാണിച്ച് അക്കാലത്ത് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ടത്രെ.
ഗുരുദേവന്റെ പ്രമുഖ ശിഷ്യനായ കുമാരനാശാന് 18 വര്‍ഷം എസ്എന്‍ഡിപി യോഗത്തിന്റെ സെക്രട്ടറിയായിരുന്നു. ‘ദുരവസ്ഥ’ എഴുതിയതിന്റെ പേരില്‍ ആശാന് ഭീഷണിയുണ്ടായതും അപകടത്തില്പ്പെടുന്നതുമൊക്കെ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: