കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്ന വിശാല ആശയം മുന്നോട്ട് വെച്ച മുല്ല ബരാദറിന് മറ്റൊരു വിഭാഗം താലിബാന് നേതാക്കളില്‍ നിന്നും വെടിയേറ്റതായി അഭ്യൂഹം. പുതിയ താലിബാന് സര്‍ക്കാരിനെ ബരാദര്‍ നയിക്കുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് അധികാര വടംവലി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
അറബ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. താലിബാന് നേതാക്കള്‍ തമ്മില്‍ ആഭ്യന്തര പ്രശ്നം. അധികാരത്തിനുവേണ്ടിയുള്ള തർക്കം നടക്കുന്നതായി പറയപ്പെടുന്നു. ഈ തര്‍ക്കത്തിനിടയിലാണ് താലിബാന് സഹസ്ഥാപകന്‍ മുല്ലാ അബ്ദുള്‍ ഗനി ബരാദറിന് വെടിയേറ്റതായി റിപ്പോർട്ട്. താലിബാനില്‍ ഒരു വിഭാഗം ഒരു സമ്പൂര്‍ണ്ണ താലിബാന് ഭരണം വേണമെന്ന് വാദിക്കുന്നതായി പറയുന്നു. അതായത് മധ്യകാലഘട്ടത്തിലേക്ക് അഫ്ഗാനിസ്ഥാനെ കൊണ്ടുപോകുന്ന പഴയ താലിബാന് ഭരണമാണ് അവര്‍ ആഗ്രഹിക്കുന്നത്.
കാബൂള്‍ കീഴടക്കിയതു മുതല്‍ താലിബാന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വെടിയേറ്റ് മുല്ല ബരാദര്‍ പാകിസ്ഥാനില്‍ ചികിത്സയിലാണെന്നുമാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താലിബാനിലെ ഏറ്റവും ക്രൂരന്മാരെന്ന കുപ്രസിദ്ധിയുള്ള ഹഖാനി ശൃംഖലയില്‍പ്പെട്ട നേതാക്കളായ അനസ് ഹഖാനിയും ഖലീല്‍ ഹഖാനിയുമാണ് മൃദു താലിബാന് നേതാക്കളായ മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയതെന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: