ബെംഗളൂരു: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പുതിയ സബ് സോണല്‍ കാര്യാലയം മംഗളൂരുവില്‍ ആരംഭിച്ചു. മംഗളൂരുവിലെ കങ്കനടിയിലെ സെന്‍ട്രല്‍ എക്സൈസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് പുതിയ കാര്യാലയം. ബെംഗളൂരുവില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഇഡിയുടെ സോണല്‍ കാര്യാലയത്തിനു കീഴിലായാണ് പുതിയ സബ് സോണല്‍ കാര്യാലയം പ്രവര്‍ത്തിക്കുക.
ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്ക് ഓഫീസറുടെ നേതൃത്വത്തിലാണ് പുതിയ കാര്യാലയം പ്രവര്‍ത്തിക്കുക. ദക്ഷിണ കന്നട, ബാഗല്‍കോട്ട്, ബെല്‍ഗാം, ബെല്ലാരി, ബിദാര്‍, ബിജാപുര, ഗദാഗ്, ഹാവേരി, ദാവന്‍ഗെരെ, ധാര്‍വാഡ്, കലബുര്‍ഗി, ഉത്തര കന്നട, കൊപ്പാല്‍, ഉഡുപ്പി, റായ്ച്ചൂര്‍ എന്നിവിടങ്ങളിലും സബ് സോണല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. സമാനമായ രണ്ട് സബ്-സോണല്‍ ഓഫീസുകള്‍ അടുത്തിടെ ഷില്ലോങ്ങിലും (മേഘാലയ) ഇംഫാലിലും (മണിപ്പൂര്‍) ഇഡി സ്ഥാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: