അരൂര്‍: ചന്തിരൂരില്‍ ബൊലേറോ വാനിന് പിന്നില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ ആഷിക്ക് മാന്‍സിലില്‍ സിജു (43), ഡ്രൈവര്‍ വലിയവിളയില്‍ നിസാര്‍ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.
ഹലുവ വില്പനക്കായി കരുനാഗപ്പള്ളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബൊലീറോ വാന്‍ ചന്തിരൂര്‍ ബസ്സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്നു. ഈ സമയം തിരുവനന്തപുരത്തു നിന്ന് മണ്ണാര്കാട്ടിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ബൊലീ റോക്ക് പിന്നില്‍ ഇടിക്കുക യായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാന്‍ മീഡിയന് ചാടി റോഡിന്റെ മറുവശം കടന്ന് സമീപത്തെ കടയില്‍ ഇടിച്ചു നിന്നു. പകുതി ഭാഗം റോഡില്‍ കിടന്നിരുന്നതി നാല് കുറച്ചു സമയം ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയില്‍ ചന്തിരൂര്‍ പുതിയ പാലത്തിന് സമീപം ശനിയാഴ്ച മൂന്ന് മണിക്കായിരുന്നു അപകടം.അരൂര്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: