അമേരിക്കന്‍ ഡാറ്റാ ഇന്റലിജന്‍സ് ഏജന്‍സി മോണിംഗ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള ലോകനേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. 70 ശതമാനം സ്കോറോടെയാണ് മോദി ഒന്നാമനായത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി, മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പട്ടികയില്‍ അഞ്ചാമതാണ്.
ലോകനേതാക്കളും ലഭിച്ച പോയിന്റുകളും
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി -70
ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി- 65
മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ -63
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ -54
ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ -53
യുഎസ് പ്രസിഡന്റ് ജോ ബൈഡന് -53
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ -48
യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് -44
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെഇന്‍ -37
സ്പാനിഷ് സ്പെയിന് പെഡ്രോ സാഞ്ചസ് -36
ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ -35
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ -35
ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ -29
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, കാനഡ പ്രധാനമന്ത്രി ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോഴ്സോനാരോ എന്നവരുള്‍പ്പെടെ പതിമൂന്ന് ലോകനേതാക്കളുടെ പ്രകടനമാണ് ഏജന്‍സി വിലയിരുത്തിയത്. സര്‍വെ നടത്താനായി മോണിംഗ് കണ്‍സള്‍ട്ട് ഇന്ത്യയില്‍ നിന്നും 2,126 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് വിലയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: