കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന് സഹായ വാഗ്ദാനവുമായി പാക്കിസ്ഥാന്. അഫ്ഗാനിസ്ഥാനില്‍ പുതിയ ഭരണം രൂപീകരിക്കുന്നതില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ അറിയിച്ചു.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റാബുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ബജ്വ ഇക്കാര്യം അറിയിച്ചത്. സമാധാനത്തിനും സ്ഥിരതയക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബജ്വ പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് കഴിഞ്ഞ ദിവസം അഫ്ഗാനിലെത്തിയിട്ടുമുണ്ട്. താലിബാന് സംഘടനയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് ശനിയാഴ്ചയാണ് ഹമീദ് കാബൂളിലെത്തിയത്.
താലിബാന് സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അഫ്ഗാന് താലിബാന് ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. താലിബാന് അഫ്ഗാന് ഭരണം കയ്യേറിയതിന് പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി എത്തിയിരുന്നു. താലിബാന്് പരിശീലനം നല്‍കിയതിന് പിന്നില്‍ പാക്കിസ്ഥാനാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. അതിനു പിന്നാലെയാണ് പാക് ചാരസംഘടനയുടെ മേധാവി തന്നെ പാക്കിസ്ഥാനിലെത്തിയത്.
ആഗസ്റ്റ് 15 ന് വിമത സംഘം കാബൂള്‍ പിടിച്ചടക്കി അഫ്ഗാന് ഭരണം കയ്യേറിയത്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യ മാത്രം പിടിച്ചടക്കാന്‍ താലിബാന് ഇതുവരെ സാധിച്ചിട്ടില്ല. താലിബാന് ഭീകരര്‍ പ്രവിശ്യ വളഞ്ഞെങ്കിലും പഞ്ച്ശീറിലെ പ്രതിരോധ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് പഞ്ച്ശീര്‍ പിടിക്കാന്‍ താലിബാന് വീണ്ടും ശ്രമം നടത്തിനവരികയാണ്. ഇന്റര്‍നെറ്റ്, വൈദ്യുതി ഉള്‍പ്പടെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് പ്രവിശ്യമുഴുവന് വളഞ്ഞാണ് താലിബാന് ആക്രമണം നടത്തുന്നത്. എന്നാല്‍ പഞ്ച്ശീര്‍ പ്രതിരോധ സൈന്യം ശക്തമായയ ചെറുത്തുനില്‍പ്പാണ് പുറത്തെടുത്തത്. ഇതില്‍ താലിബാന് പലപ്പോഴും അടിപതറി.
അതിനിടെ പഞ്ച്ശീര്‍ പിടിച്ചടക്കിതായി താലിബാന് പ്രഖ്യാപിച്ചെങ്കിലും പ്രതിരോധ സേനാ വൃത്തങ്ങള്‍ അത് നിഷേധിച്ചു. അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീറില്‍ നാല് ജില്ലകള്‍ പിടിച്ചെടുത്തതായി താലിബാന്. അതേസമയം പഞ്ച്ഷീര്‍ അതിര്‍ത്തിയായ ദാര്‍ബണ്ഡ് മലനിരകള്‍ വരെ താലിബാന് എത്തിയെങ്കിലും തുരത്തി ഓടിച്ചെന്ന് വടക്കന്‍ സഖ്യം അവകാശപ്പെട്ടു. 600 താലിബാന് ഭീകരരെ വധിച്ചുവെന്നാണ് സഖ്യസേന വക്താവ് ശനിയാഴ്ച അവകാശപ്പെട്ടത്. 1,000 പേരെ പിടികൂടുകയോ, കീഴടങ്ങുകയോ ചെയ്തുവെന്നും സഖ്യസേന വക്താവ് ഫഹിം ദസ്തി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: