കോഴിക്കോട്: കേരളത്തിന് വെല്ലുവിളി ഉയര്‍ത്തി വീണ്ടും നിപ്പാ വൈറസ് സ്ഥിരീകരണം. കോഴിക്കോട് രോഗബാധയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കാരന് ഇന്ന് പുലര്‍ച്ചെ മരിച്ചു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തി. ശനിയാഴ്ച രാത്രി വൈകിയാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പരിശോധനാ ഫലം ലഭിച്ചത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്ക പട്ടിക തയാറാക്കി വരുകയാണ്. നിലവില്‍ കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലിരിക്കുന്നവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. 3 കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പനി പ്രകടമായതിനെ തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭേദമാകാതിരുന്നതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സേഷം കോഴിക്കോട്ട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു.
കേന്ദ്രസംഘം ഉടന്‍ തന്നെ കേരളത്തില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: