കൊൽക്കത്ത: മമതയ്ക്ക് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ഭവാനിപ്പൂര്‍ സീറ്റില്‍ നിര്‍ബന്ധമായും വിജയിച്ചിരിക്കണമെന്നിരിക്കെ, ബംഗാളിലെ ഭവാനിപുർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി.
ഒക്ടോബർ മൂന്നിന് വോട്ടെണ്ണൽ നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.മമതയാണ് ഇവിടുത്തെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി. ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച മുന്‍ശിഷ്യന്‍ സുവേന്ദു അധികാരിയോട് 1956 വോട്ടുകള്‍ക്ക് മമത തോറ്റെങ്കിലും അവരെ മുഖ്യമന്ത്രിയായി തൃണമൂല്‍ അവരോധിച്ചു. എംഎല്‍എ അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയായാല്‍ അടുത്ത് ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും നിയമസഭാ സീറ്റില്‍ മത്സരിച്ച് ജയിക്കേണ്ടതുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭവാനിപ്പൂരിൽ മത്സരിച്ച് ജയിച്ച തൃണമൂല്‍ എംഎൽഎ ആയിരുന്ന സൊവാൻദേബ് ചാറ്റോപാദ്യായ മമതയ്ക്ക് മത്സരിച്ച് ജയിക്കാന്‍ ഈ സീറ്റ് രാജി വെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2011 ലും 2016 ലും ഭവാനിപ്പൂരിലെ എംഎല്‍എ ആയിരുന്നു മമതാ ബാനർജി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടി ബംഗാളില്‍ അധികാരം നിലനിര്‍ത്തുകയായിരുന്നു. ബിജെപിക്ക് 77 സീറ്റുകള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: