ലക്നൗ: 2022 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടു ഭരണം നിലനിര്‍ത്തുമെന്ന് സീ വോട്ടര്‍ സര്‍വെ ഫലം. ആകെയുള്ള 403 സീറ്റുകളില്‍ 259 മുതല്‍ 267 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തും. സമാജ്വാദി പാര്‍ട്ടി 113 സീറ്റുവരെ നേടും. ബിഎസ്പിയ്ക്ക് പരമാവധി 14 സീറ്റുവരെ മാത്രമേ നേടാന്‍ സാധിക്കുള്ളുവെന്നും സര്‍വെ പറയുന്നു.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 40 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിന് 28 ശതമാനവും മായാവതിയ്ക്ക് 15 ശതമാനവുമാണ് ജനപിന്തുണ. സര്‍വെയില്‍ പങ്കെടുത്ത 4 ശതമാനം പേര്‍മാത്രമാണ് കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട് പ്രിയങ്ക വാദ്രയെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്.
മുന്‍ വര്‍ഷത്തെക്കാള്‍ .4 ശതമാനം വോട്ട് ബിജെപിയ്ക്ക് അധികമായി ലഭിക്കും. 42 ശതമാനമാണ് സര്‍വെയില്‍ ബിജെപിയ്ക്ക് പ്രവചിക്കുന്ന വോട്ട് ശതമാനം. മുന്‍ വര്‍ഷം നേടിയതില്‍ നിന്ന് 6.6 ശതമാനത്തിന്റെ ഉയര്‍ച്ച സമാജ് വാദി പാര്‍ട്ടിക്ക് ലഭിക്കും. എസ്പിയുടെ വോട്ട് ഉയര്‍ച്ചയില്‍ ക്ഷീണം സംഭവിക്കുന്നത് ബിഎസ്പിയ്ക്കും കോണ്‍ഗ്രസിനുമാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. യഥാക്രമം 6.6, 1.2 ശതമാനം വോട്ടുകള്‍ ഇരു പാര്‍ട്ടികള്‍ക്കുമായി കുറവ് സംഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: