ചവറ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്ലോക്ക് പരിധിയിലുള്ള നാലു ഗ്രാമപഞ്ചായത്തുകളിലും ഡൊമിസിലിയറി കെയര്‍ സെന്റര്‍ നിര്‍ത്തലാക്കി.
ചവറ ഗ്രാമപഞ്ചായത്തിന്റെ അമ്മവീട് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇത് ഒഴിയണമെന്ന കെട്ടിടഉടമയുടെ ആവശ്യം പഞ്ചായത്ത് അധികൃതര്‍ കളക്ടറെയും തഹസീല്‍ദാരെയും അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ആരംഭിച്ചതാണ് സെന്ററുകള്‍. ആദ്യസമയങ്ങളില്‍ പോസിറ്റീവായ വീടുകളില്‍ സൗകര്യമില്ലാത്തവരെ ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്തംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരും കണ്ടെത്തി ഡിസിസികളില്‍ എത്തിക്കുമായായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആളുകള്‍ വീട്ടില്‍ തന്നെ കഴിയാനാണ് താല്പര്യപ്പെടുന്നത്. ഇതോടെ സെന്ററുകളില്‍ ആളില്ലാതാവുകയും പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു.
കൊവിഡ് വ്യാപനം കൂടിയതോടെ പോസിറ്റീവായവര്‍ വീടുകളില്‍ കഴിയുന്നത് ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായ സാഹചര്യത്തില്‍ പരിചരണ കേന്ദ്രങ്ങള്‍ നിര്‍ത്തുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കൃത്യമായി നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല എന്ന ആക്ഷേപവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: