ഡാളസ് : ഡാളസ് കൗണ്ടിയില്‍ ജനുവരി മദ്ധ്യത്തിന് ശേഷം ആദ്യമായി ഏകദിന കൊവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ് വര്‍ദ്ധന . സെപ്തംബര്‍ 2 വ്യാഴാഴ്ച ഡാളസ് കൗണ്ടിയില്‍ 2505 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത് . ജൂണ്‍ മാസത്തില്‍ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3340 ആയിരുന്നതാണ് ഒറ്റ ദിവസം 2505 ആയി ഉയര്‍ന്നിരിക്കുന്നത് . ഓരോ മൂന്നു ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തുടര്‍ച്ചയായി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് രോഗികളുടെ സ്ഥിരീകരണവും ആശുപത്രി പ്രവേശനവും ദൈനം ദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ നാം നമ്മളാവും വിധം കൊവിഡിന്റെ വ്യാപനം തടയേണ്ടിയിരിക്കുന്നു . മാസ്കും സാമൂഹിക അകലവും പാലിക്കുക എന്നതാണ് ഏക പ്രതിരോധ മാര്‍ഗം , കൗണ്ടി ജഡ്ജി ജെങ്കിന്‍സ് പറഞ്ഞു.
ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വര്‍ദ്ധിച്ചിരിക്കെ ഈ വാരാവസാനം ആരംഭിക്കുന്ന ലേബര്‍ ഡേ അവധി ആഘോഷങ്ങള്‍ കഴിയുന്നതും ഒഴിവാക്കാണമെന്ന് ജഡ്ജി അഭ്യര്‍ത്ഥിച്ചു . കൗണ്ടിയില്‍ ഇത് വരെ 356069 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 304257 കേസ്സുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട് , മരിച്ചവരുടെ എണ്ണം കൗണ്ടിയില്‍ മാത്രം 4354 .
പ്രതികരിക്കാൻ ഇവിടെ എഴുതുക: