കോഴിക്കോട്: മാവൂര്‍ ചെറൂപ്പയില്‍ കോവിഡ് വാക്സീന് ഉപയോഗ ശൂന്യമാക്കിയതിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടം ജീവനക്കാരില്‍ നിന്ന് തിരിച്ചുപിടിച്ചേക്കും. ജീവനക്കരെ സസ്പെന്റ് ചെയ്യുമെന്നും സൂചന. ഡിഎംഎ നല്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. വീഴ്ച്ച വരുത്തിയെന്ന് ബോധ്യപ്പെട്ടതായുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി.
800 ഡോസ് കോവിഷീല്‍ഡ് വാക്സില്‍ ഐഎല്‍ആറില്‍ സൂക്ഷിക്കേണ്ടതിന് പകരം ഫ്രീസറില്‍ സൂക്ഷിച്ചതാണ് ഉപയോഗശൂന്യമാകാന്‍ കാരണം. അറിവില്ലായ്മ കൊണ്ടല്ല, അശ്രദ്ധ കൊണ്ടാണ് ഇത് സംഭവിച്ചത്. വാക്സീന് സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയ സൂപ്പര്‍വൈസറും ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തി.
വാക്സീന് നോഡല്‍ ഓഫിസറായ ഡോ. മോഹന്‍ദാസും ഡോ. ലതികയും ചേര്‍ന്ന് തയ്യാറാക്കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് സമര്‍പ്പിച്ചു. വീഴ്ച്ച വരുത്തിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ നടപടി എടുക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: