ചെങ്ങന്നൂര്‍: ദേശീയ ചാമ്പ്യനായ ചെങ്ങന്നൂര്‍ ഉമയാറ്റുകര സ്വദേശി കിരണ്‍ ജോര്‍ജ്ജി ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കും. വേള്‍ഡ് കപ്പ്, തോമസ് കപ്പ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിലേക്കാണ് സെലക്ഷന് ലഭിച്ചത്. അര്‍ജ്ജുന അവാര്‍ഡ് ജേതാവായ തിരുവന്‍വണ്ടൂര്‍ ഉമയാറ്റുകര താഴത്തേതില്‍ ജോര്‍ജ്ജ് തോമസിന്റെ മകനാണ് കിരണ്‍ ജോര്‍ജ്ജി (21).
തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ കിരണ്‍ ബംഗ്ളുരുവില്‍ പ്രകാശ് പദുക്കോണ്‍ അക്കാദമിയിലെ പ്രതിഭയാണ്. ചെറിയ ക്ലാസു മുതല്‍ ബാഡ്മിന്റണ്‍ പരിശീലനമാരംഭിച്ച കിരണ്‍ 15, 17, 19 വയസ്സ് വിഭാഗത്തിലുള്ളവരുടെ ദേശീയ ചാമ്പ്യനുമായിരുന്നു.
പ്രകാശ് പദുക്കോണും ബിമല്‍ കുമാറുമാണ് കിരണിന്റെ പരിശീലകര്‍. കിരണിന്റെ പിതാവ് ജോര്‍ജ്ജ് തോമസ് ഷട്ടില്‍ ബാഡ്മിമിന്റണില് ദേശീയ ചാമ്പ്യനും കോമണ്‍വെല്‍ത്ത് വെള്ളി മെഡല്‍ ജേതാവുമാണ്. സഹോദരന് അരുണ്‍ ഇതേ വിഭാഗത്തില്‍ സാഫ് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. മാതാവ് പ്രീത.ബിപിസില്‍ ലില്‍ ഉദ്യോഗസ്ഥനായ ജോര്‍ജ്ജ് തോമസും കുടുംബവും 15 വര്‍ഷത്തിലേറെയായി എറണാകുളം കടവന്ത്രയിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: