കൊല്ലം : ശ്രീലങ്കയില്‍ നിന്നും മത്സ്യ ബന്ധന ബോട്ടുകളില്‍ എത്തിയ സംഘം കേരള തീരത്തേയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ശ്രിലങ്കന്‍ സ്വദേശികളായ തീവ്രവാദികളുടെ സംഘമാണ് ഇതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തീര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ജാഗ്രതയുടെ ഭാഗമായി കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ശ്രീലങ്കന്‍ സംഘം കേരളാ തീരത്ത് എത്തി ബോട്ട് സംഘടിപ്പിച്ച് പാക്കിസ്ഥാനിലേക്ക് പോകാനാണ് നീക്കം. ഇതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് അടക്കം തീരപ്രദേശങ്ങളിലെത്തി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കടലിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളും നിരീക്ഷണത്തിലാണ്.
കരയിലും കടലിലുമായി രാപകലില്ലാതെ പരിശോധന തുടരുകയാണ്. ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പോലീസിന്റെ രണ്ട് ബോട്ടുകളാണ് നിരിക്ഷണം നടത്തുന്നത്.
കടലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും നിരിക്ഷണത്തിലാണ്. ഇവിടെ താമസിക്കാന്‍ എത്തുന്നവരുടെ പേര് വിവിരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും കണ്ടാല്‍ പോലീസിനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുമാണ് ശ്രീലങ്കന്‍ സംഘം കേരളത്തിലേക്ക് പ്രവേശിച്ചത് എന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: