തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയ്ക്ക് നൂതന സാങ്കേതിക വിദ്യകളോടുകൂടിയ പുതിയ ശ്രേണിയിലുള്ള ബിഎസ്6 ബസ് ഷാസികള്‍ സൗജന്യമായി നല്കി ടാറ്റ മോട്ടേഴ്സ്. 2020 ഏപ്രില്‍ 1 മുതല്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രം നിരത്തിലിറക്കുന്നത് നിയമം മൂലം പ്രാബല്യത്തില്‍ ആയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡീസല്‍ ബസുകള്‍ വിലയിരുത്തലിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്സ് നിര്‍മ്മിച്ച ഷാസികള്‍ സൗജന്യമായി കെ.എസ്.ആര്.ടി.സിയ്ക്ക് നല്‍കിയത്.
നാല് സിലിണ്ടര്‍ എഞ്ചിനോടുകൂടിയ ഈ വാഹനം പരമ്പരാഗത 6 സിലിണ്ടര്‍ ഡീസല്‍ ബസുകളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതും, മെച്ചപ്പെട്ട ഇന്ധന ക്ഷമത, കുറഞ്ഞ പരിപാലന ചെലവ്, മികച്ച സസ്പെന്ഷന് മൂലം സൂഖകരമായ യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ശ്രേണിയിലുളള ന്യൂ ജനറേഷന് എഞ്ചിന് അന്തരീക്ഷ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കുന്നു.
5000 ലിറ്റര്‍ കപ്പാസിറ്റിയോടുകൂടിയ എഞ്ചിന് കുറഞ്ഞ ആര്.പി.എം-ല്‍ ( 1000 to 2000) 180 എച്ച്പി ശക്തി നല്‍കും. മികച്ച സൗകര്യങ്ങളോടുകൂടിയ ഡ്രൈവിംഗ് സീറ്റ്, ഗിയര്‍ ഷിഫ്റ്റ് അഡൈ്വസര്‍, ടില്‍ട്ട് ടെലിസ്കോപ്പിക് സ്റ്റിയറിംഗ് എന്നിവ ഡ്രൈവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നു. ഇന്ന് വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടാറ്റാ മോട്ടോഴ്സ് നല്കിയ സൗജന്യ ബസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: