തിരുവല്ല: നല്ല സ്വഭാവമുള്ള പോലീസുകാരെ കാണുമ്പോള്‍ ആര്‍എസ്എസുകാരാണെന്ന് തോന്നുന്നെങ്കില്‍ സംശുദ്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ ആനിരാജയെയും ജനങ്ങള്‍ ആര്എസ്എസുകരിയാണെന്ന് പറയുമെന്ന് കുമ്മനം രാജശേഖരന്. ജന്മഭൂമി ശബരിഗിരി എഡിഷന്റെ (പത്തനംതിട്ട) നവീകരിച്ച ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നത്തുകയായിരുന്നു കുമ്മനം.
വിഷയങ്ങളെ വഴിതിരിച്ച് വിടാനാണ് ആനിരാജ ശ്രമിക്കുന്നത്. വസ്തുതകള്‍ പലതും വളച്ചൊടിക്കുകയായിരുന്നു. ആനിരാജ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കേണ്ടതായിരുന്നവെന്നും കുമ്മനം പറഞ്ഞു. ജന്മഭൂമി പത്രം വ്യവസായമായല്ല പ്രവര്‍ത്തിക്കുന്നത്. ഒരു ധര്‍മ്മ സ്ഥാപനമാണ്. മറ്റ് പത്ര സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് . ജന്മഭൂമിയ്ക്ക് നിരവധി പ്രത്യേകതകളും സവിശേഷതകളുമുണ്ട്. പത്ര ധര്‍മ്മം ക്യഷ്ണമണിയെപോലെ സൂക്ഷിക്കുന്നതാണ് ജന്മഭൂമി.
മാറി മാറി വന്ന സര്‍ക്കാരുകള്‍ ജന്മഭൂമിയെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയാണ് ജന്മഭൂമി കടന്നുവന്നത്. അതിനെ എല്ലാം തരണം ചെയ്താണ് മുന്നോട്ട് പോകുന്നത്. ജനങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ജന്മഭൂമിയെ ചരിത്രത്തില്‍ രേഖപ്പെടുത്തും. ഇപ്പോള്‍ നടക്കുന്ന സാമൂഹ്യ വിപത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കണ്ട വലിയ ഉത്തരവാധിത്വം ജന്മഭൂമിയ്ക്കുണ്ട്. കേരളത്തില്‍ വലിയൊരു തിരുത്തല്‍ ശക്തിയായി മാറാന്‍ ജന്മഭൂമിയ്ക്ക് കഴിയട്ടെ എന്നും കുമ്മനം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: