ചവറ: തെക്കുംഭാഗത്ത് വില്ലേജ് ഓഫീസില്‍ നാലുമാസമായി ഓഫീസറില്ലാതെ ജനങ്ങള്‍ വലയുന്നു. ഇവിടെ ഉണ്ടായിരുന്ന വില്ലേജ് ഓഫീസര്‍ പെന്‍ഷനായ ശേഷം പകരക്കാരനെ നിയമിച്ചിട്ടില്ല. ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ മാസങ്ങള്‍ കാത്തിരുന്നാലാണ് നടപടിയുണ്ടാകുന്നത്.
ഈ ദുരിതം തുറന്നുകാട്ടി അധികൃതരെ പലതവണ സമീപിച്ചെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തെക്കുംഭാഗം വില്ലേജിന്റെ ചുമതല നിലവില്‍ വടക്കുംതല വില്ലേജ് ഓഫീസര്‍ക്കാണ്. ഇദ്ദേഹം ആഴ്ചയില്‍ രണ്ടു ദിവസമാണ് ഓഫീസില്‍ എത്തുന്നത്. ഒറ്റദിവസം കൊണ്ട് പരിഹരിക്കേണ്ട അടിയന്തിര കാര്യങ്ങള്‍ പോലും ദിവസങ്ങളോളം കയറിയിറങ്ങിയാലാണ് നടക്കുക.
വിരമിച്ച വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ കൊടുത്തിട്ടിരുന്ന പള്ളിക്കോടിയിലെ സര്‍ക്കാര്‍ വക സ്ഥലം വീണ്ടും കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടും ഓഫീസര്‍ ഇല്ല എന്ന കാരണത്താല്‍ തിരിഞ്ഞു നോക്കുന്നില്ലായെന്ന പരാതിയുമുണ്ട്. ഉടന്‍ തന്നെ വില്ലേജ് ഓഫീസര്‍ നിയമനമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: