കൊച്ചി : കൊച്ചി മേയര്‍ എം അനില്‍കുമാറിന് താലിബാന്റെ പേരിൽ ബിന്‍ലാദന്റെ ചിത്രം പതിപ്പിച്ച ഭീഷണി കത്ത്. കൊച്ചി കടപ്പുറത്ത് നഗ്‌നനായി നടത്തിക്കുമെന്ന് തപാല്‍ വഴി ലഭിച്ച കത്തില്‍ പറയുന്നു. പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു.
ചീഫ് കമാന്റര്‍ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനി എന്ന പേരിലായിരുന്നു കത്ത്. മലയാളത്തിൽ എഴുതി കോഴിക്കോട്ടുനിന്നു റജിസ്റ്റേർഡ് പോസ്റ്റായി അയച്ച കത്ത് ബുധനാഴ്ചയാണ് മേയർക്കു ലഭിച്ചത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് എല്‍.ഡി.എഫ് പരാതി നല്‍കി. എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്‌ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയിരിക്കുന്നത്.
കത്തിലുടനീളം അസഭ്യവാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കു കത്ത് കൈമാറി. തികഞ്ഞ അസഹിഷ്ണതയാണ് കത്തയച്ചതിനു പിന്നിലെന്നും ഇതു ചെയ്തവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: