കൊച്ചി: മട്ടാഞ്ചേരിയില്‍ വനിതാ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
തോപ്പുംപടി സ്വദേശികളായ വി ഡബ്ല്യു ജിന്‍സന്‍(23), മിഷേല്‍ ക്ലീറ്റസ്(18), ജിബിന്‍ ജോസഫ്(21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ കൂട്ടത്തിലുള്ള ഒരാള്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയ്‌ക്ക് എത്തിയതായിരുന്നു മൂവര്‍ സംഘം. നെറ്റിയില്‍ പരിക്കേറ്റ ഇയാള്‍ക്ക് സ്റ്റിച്ച് ഇടുന്നതിനു വേണ്ടി പുരികം വടിച്ചു കളയേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞത് സംഘത്തെ പ്രകോപിപ്പിച്ചു.
പുരികം വടിക്കാതെ സ്റ്റിച്ച് ഇടണമെന്ന ഇവരുടെ ആവശ്യം ഡോക്ടറും വകവച്ചു കൊടുത്തില്ല. ഇതിനെതുടര്‍ന്ന് ഇവര്‍ വനിതാ ഡോക്ടറെയും മറ്റ് ജീവനക്കാരെയും അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: