കൊല്ലം: ധനമന്ത്രിയും സിപിഎം എംഎല്‍എയുമായി കെ.എന്‍.ബാലഗോപാലിന്റെ മണ്ഡലമായ കൊട്ടാരക്കരയില്‍ എംഎല്‍എ ഓഫിസ് തുറന്ന പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിന്റെ നടപടിയില്‍ സിപിഎമ്മില്‍ എതിര്‍പ്പ്. പത്തനാപുരത്തിന് പുറമെയാണ് കൊട്ടാരക്കരയിലും എംഎല്‍എ ഓഫീസ് തുറന്നത്.
കൊട്ടാരക്കരയില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച കേരളാ കോണ്‍ഗ്രസ് ഓഫീസിനോട് ചേര്‍ന്നാണ് പത്തനാപുരം എംഎല്‍എയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. പിതാവും കേരള കോണ്‍ഗ്രസ് ബി നേതാവുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ അസാന്നിധ്യം നികത്താനാണ് അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന കൊട്ടാരക്കരയിലും ഓഫീസ് തുറന്നതെന്നാണ് ഗണേഷ് കുമാറിന്റെ വിശദീകരണം. അതേസമയം, ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മണ്ഡലത്തില്‍ മറ്റൊരു എംഎല്‍എ ഓഫീസ് തുറന്നതില്‍ സിപിഐഎമ്മിനുള്ളില്‍ അതൃപ്തി ശക്തമാണ്. എന്നാല്‍ തല്‍ക്കാലം ഈ വിഷയം സംബന്ധിച്ച് പരസ്യ പ്രതികരണം വെണ്ടന്നാണ് നേതാക്കളുടെ നിലപാട്. അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം വിട്ട് ഗണേഷ് കുമാര്‍ കൊട്ടാരക്കരയില്‍ മത്സരിക്കുന്നുവെന്നും അഭ്യൂഹം നിലനിന്നിരുന്നു.എന്നാല്‍, കൊട്ടാരക്കര വിട്ടുനല്‍കാന്‍ സിപിഎം തയാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: