വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന മുസ്ലിം മതതീവ്രവാദി ഭീകരനെ വെളുപ്പിച്ചെടുത്ത് ചരിത്രപുരുഷനും സ്വാതന്ത്ര്യ സമരസേനാനിയുമാക്കുവാനുള്ള സിനിമാ ശ്രമം വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
1921 ലെ മാപ്പിളക്കലാപത്തെക്കുറിച്ചും അക്കാലത്തു മലബാറിലെ ഹിന്ദുക്കള്‍ നേരിട്ട ഭീകര ആക്രമണങ്ങളെക്കുറിച്ചും വിപുലമായ ചര്‍ച്ചയ്ക്ക് അത് വഴിയൊരുക്കി. മുഹമ്മദ് അബ്ദുറഹ്മാന്, വക്കം അബ്ദുല്‍ ഖാദര്‍ തുടങ്ങിയ മുസ്ലിം സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും വാരിയം കുന്നനെകുറിച്ച് കേള്‍ക്കുന്നത് തന്നെ ഈയടുത്താണ്.
വില്ലന്മാരെ നായകന്മാരാക്കാനുള്ള ശ്രമങ്ങള്‍ക്ക് നീണ്ട ചരിത്രമുണ്ട്. സ്വാതന്ത്ര്യസമരാന്ത്യം മഹാത്മജി പോലും ഒതുക്കപ്പെട്ടു. നെഹ്റുവും ജിന്നയും കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലെത്തി. അധികാരമോഹം മാത്രമായിരുന്നു അന്ന് പല ദേശീയ നേതാക്കള്‍ക്കും. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ആരാവണം എന്ന തര്‍ക്കം മുതല്‍ നിരവധി തര്‍ക്കങ്ങള്‍. ഇത് രാഷ്ട്രവിഭജനത്തിലേക്കും സ്ഥിരമായി ഒരു ശത്രുരാജ്യത്തിനെ സൃഷ്ടിക്കുന്നതിലുമെത്തി.
അക്കാലത്തുണ്ടായ കൂട്ടപലായനവും രക്തച്ചൊരിച്ചിലുകളും ഇന്നും പലരും അനുഭവിക്കുന്ന പൗരത്വപ്രശ്നങ്ങള്ക്കും കാരണം അന്നത്തെ അധികാരമോഹമായിരുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ട, ചെന്നിടത്തും നിന്നിടത്തും നിലനില്‍പ്പില്ലാത്ത, വിദ്യാഭ്യാസവും പൗരത്വവും നഷ്ട്ടപ്പെട്ട മതതീവ്രവാദികളെ സൃഷ്ട്ടിക്കാനിടയായി എന്നതാണ് മറ്റൊരു ദുരന്തം.
സ്വാതന്ത്ര്യ സമരചരിത്രം പാഠ്യപദ്ധതിയില്‍ വന്നപ്പോള്‍ അത് വെറും കോണ്‍ഗ്രസ് ചരിത്രമായിമാറി. അല്ലെങ്കില്‍ നെഹ്റു കുടുംബ ചരിത്രമായി. ചന്ദ്രശേഖര്‍ ആസാദും നേതാജിയും മംഗല്‍ പാണ്ഡേയുംഭഗത് സിങ്ങും ഒക്കെ പാര്ശ്വവല്ക്കരിക്കപ്പെട്ടു. ഭാരതത്തിന്റെ ഉരുക്കുമനുഷ്യനായിരുന്ന പട്ടേലിന് പോലും അര്‍ഹമായ സ്ഥാനമുണ്ടായില്ല.
സ്മരിക്കപ്പെടുക പോലും ചെയ്യാത്ത എത്രയോ സമരനായകര്‍, വീരമൃത്യു വരിച്ചവര്‍. മഗധ സാമ്രാജ്യചരിത്രവും ഗുപ്ത സാമ്രാജ്യ ചരിത്രവും മൗര്യ രാജാവംശവും ചേരചോളപാണ്ഡ്യ രാജവംശങ്ങളും അപ്രധാനസ്ഥലങ്ങളില്‍ ഒതുക്കപ്പെട്ടു. ഇന്ത്യാ ചരിത്രം കേവലം മുഗള്‍ സാമ്രാജ്യചരിത്രവും കോളനി വാഴ്ചയുടെ ചരിത്രവുമായി. അവയുടെ പ്രാധാന്യം ഒട്ടും കുറച്ചുകാണാതെ തന്നെ പറയട്ടെ, ഭാരതത്തിന്റെ ചരിത്രസ്മാരകങ്ങള്‍ മുഗള നിര്‍മിതികള്‍ മാത്രമായി ചുരുങ്ങി.ഭാരതത്തിലെ തനതായ വാസ്തുവിദ്യയും ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതികളും അതില്‍ ഇടം പിടിച്ചില്ല.
തകര്‍ന്നു തരിപ്പണമായ കമ്യൂണിസം ഇന്ത്യയിലും നാശത്തിന്റെ പടുകുഴിയിലേക്ക് വീഴുമ്പോള്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ആഗോളമുസ്ലിം വല്‍ക്കരണത്തിന്റെ വക്താക്കള്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്ന ആരോപണത്തിന് വിശ്വാസ്യത നല്കുന്ന പ്രവര്‍ത്തനങ്ങള്‍ കാണാനാകുന്നു. ജെഎന്‍യുവിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സിഎഎ വിരുദ്ധ സമരമുഖങ്ങളിലുമൊക്കെ കണ്ട സജീവ സാന്നിധ്യം അതിന് തെളിവാണ്. ഇതാണ് കേരളത്തിലും നടക്കുന്നത്.
ഭാരതീയ സാംസ്കാരിക പൈതൃകങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കുവാനുള്ള ഇടതു ജിഹാദി ഗൂഢലോചനയില്‍ കേരളത്തിലെ സാംസ്ക്കാരിക നായകരും എഴുത്തുകാരില്‍ ഒരു വലിയ വിഭാഗവും അറിഞ്ഞോ അറിയാതെയോ അണിചേര്‍ന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതിന്റെ ഭാഗമായിരുന്നു വാരിയംകുന്നന് എന്ന മതവെറിയനെ ചരിത്രപുരുഷനാക്കുവാനുള്ള ആഷിക് അബുവിന്റെ ശ്രമവും.
മലബാര്‍ കലാപം അഥവാ മാപ്പിളക്കലാപം ഒരുവിഭാഗം മുസ്ലിം മതമൗലികവാദികള്‍ ഹിന്ദുക്കള്‍ക്കെതിരെ, അവരെ മതം മാറ്റുവാന്‍ നയിച്ച സായുധ സമരമായി പരിണമിച്ചു എന്നതിന് ധാരാളം ചരിത്രരേഖകള്‍ ഉണ്ട്. ആ കലാപത്തില്‍ കൊല്ലപ്പെട്ട നൂറുകണക്കിന് പാവങ്ങളുടെയോ അപ്രത്യക്ഷരായ ആയിരക്കണക്കിന് പ്രജകളുടെയോ കാര്യം ആരും സ്മരിക്കുന്നില്ല, എത്ര കുടുംബങ്ങളാണ് അനാഥമായത്, അസ്ഥിത്വം നഷ്ടപ്പെട്ടത്, നിരാലാംബരായത്, അഭയാര്‍ത്ഥികളായത്, മാനസിക വിഭ്രാന്തി പിടിപെട്ടവരായത്…..? എത്ര ഹൈന്ദവ സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്…ഭാവി ഇരുളടഞ്ഞത് എത്ര കുരുന്നുകളുടേതാണ്.
അവരെക്കുറിച്ച് ആരെങ്കിലും എവിടെയെങ്കിലും ചര്‍ച്ചചെയ്തിട്ടുണ്ടോ…? മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിച്ച് അതില്‍ പങ്കെടുത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പെന്ഷന് നല്‍കണമെന്ന് 1973 ഓഗസ്റ്റില്‍ സി കെ ചന്ദ്രപ്പന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് സാധ്യമല്ലെന്ന് ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായ ഉമാശങ്കര്‍ ദീക്ഷിത് വ്യക്തമായി മറുപടി നല്കി. ജേര്‍ണല്‍ ഓഫ് പാര്‍ലമെന്ററി ഇന്‍ഫര്‍മേഷന്‍ വോള്യം 19, നമ്പര്‍ 4. 1074 പേജില്‍ (പ്രസിദ്ധീകരിച്ചത് ഒക്ടോബര്‍ 1973ല്‍. ) ഇത് വായിക്കാം.
”സ്വാതന്ത്ര്യസമര സേനാനികളായി ആള്‍ക്കാരെ പരിഗണിക്കാനുള്ള ഒരേയൊരു അടിസ്ഥാനതത്വം വിദേശഭരണത്തില്‍ നിന്നുള്ള ഭാരതത്തിന്റെ മോചനത്തിനായി അവര്‍ പരിശ്രമിച്ചോ എന്നതു മാത്രമാണ്. മാപ്പിളക്കലാപത്തിന്റെ ചരിത്രം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു. മഹാത്മാഗാന്ധിയുടെ പ്രസ്താവനകള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രമേയങ്ങള്‍, രേഖപ്പെടുത്തപ്പെട്ട പ്രസ്താവനകള്‍, രമേഷ് ചന്ദ്ര, മജുംദാര്‍ ആദിയായ പ്രസിദ്ധ ചരിത്രകാരന്മാരുടെ ഗവേഷണം എന്നിവയും പരിശോധിച്ചു. അനിഷേധ്യമായ ഈ തെളിവുകളെല്ലാം മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിക്കണമെന്ന താല്പര്യത്തിനു വിരുദ്ധമാണ്. അടിസ്ഥാനപരമായും വസ്തുതാപരമായും അതൊരു വര്‍ഗീയ കലാപം ആയിരുന്നു.” എന്നായിരുന്നു അന്ന് ആഭ്യന്തര മന്ത്രി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്.
മുസ്ലിംലീഗിന്റെ പിന്തുണ അത്യാവശ്യമായപ്പോള്‍ അവരുടെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പിന്നീട് ലഹള സ്വാതന്ത്ര്യ സമരമായി അംഗീകരിക്കുന്നത്.
കെ കേളപ്പനും കെ പി കേശവമേനോനും കെ മാധവന് നായരുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പിളക്കലാപത്തെ തള്ളി പറഞ്ഞതിന് രേഖകളുണ്ട്. ആനി ബസന്റും ഗാന്ധിജിയും പോലും ആ കലാപത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും കോണ്‍ഗ്രസ് ആ കലാപത്തിനെ വെള്ളപൂശുവാന്‍ കാട്ടുന്ന വ്യഗ്രത അല്പമൊന്ന് ആലോചിച്ചാല്‍ മനസ്സിലാവും. കലാപം നടക്കുമ്പോള്‍ പലായനം ചെയ്ത് അഞ്ചുമാസം ഒളിവില്‍ കഴിഞ്ഞചരിത്രം ഇ എം എസ് തന്റെ ആത്മകഥയില്‍ വിശദീകരിച്ചിട്ടുണ്ട്.
കലാപം ബ്രിട്ടീഷുകാര്‍ക്ക് എതിരായിരുന്നെങ്കില്‍ ആ പലായനം എന്തിനായിരുന്നു? ഒറ്റുകാരുടെ വീടുകള്‍ മാത്രമാണ് അക്രമികള്‍ ലക്ഷ്യം വെച്ചത് എന്നാണ് മറ്റൊരു വാദം. അപ്പോള്‍ ഇ.എം.എസ് ഒറ്റുകാരനായിരുന്നോ? ബ്രിട്ടീഷുകാരുടെ ചാരനായിരുന്നോ…? ഒറ്റ ഉത്തരമേയുള്ളൂ, അദ്ദേഹം ഹിന്ദുവായിരുന്നു…
എന്നിട്ടും ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആ കലാപത്തെ വെള്ളപൂശുവാന്‍ ശ്രമിക്കുന്നു. കലാപം നടത്തി മുസ്ലിംരാജ്യം സ്ഥാപിക്കുവാന്‍ ശ്രമിച്ച അക്രമികളെ വീണ്ടും വെള്ളപൂശാന്‍ നടത്തിയ സിനിമാശ്രമം മാപ്പിളക്കലാപത്തിന്റെ ശരിയായ വസ്തുതകള്‍ പുറത്തെത്തിക്കാന്‍ സഹായിച്ചുവെന്നതാണ് വാസ്തവം. തങ്ങളുടെ ആത്മാഭിമാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ വിജയിച്ചുവെന്ന്, സിനിമാപദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ യഥാര്‍ത്ഥ ദേശാഭിമാനികള്‍ക്ക് സന്തോഷിക്കാം
മനോജ് പൊന്‍കുന്നം
പ്രതികരിക്കാൻ ഇവിടെ എഴുതുക: