ചരിത്രത്തിലെ അതിക്രൂരനായ വില്ലനെ നായകപരിവേഷം കെട്ടിക്കാനുള്ള സിനിമാപരിശ്രമങ്ങള്ക്ക് തിരശ്ശീല വീണിരിക്കുന്നു. വാരിയംകുന്നന് സിനിമാസംഘം പിന്‍വാങ്ങിയ സാഹചര്യത്തില്‍ ആരായിരുന്നു വാരിയംകുന്നനെന്ന് വീണ്ടും ചര്‍ച്ചചെയ്യേണ്ടതുണ്ട്. മാപ്പിളക്കലാപത്തില്‍ പ്ര
ധാനികളായിരുന്നു ആലിമുസ്ല്യാരും വാരിയംകുന്നന് കുഞ്ഞഹമ്മത് ഹാജിയും. കാട്ടിലശ്ശേരി മുഹമ്മത് മുസ്ല്യാര്‍, ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ വേറെയുണ്ടെങ്കിലും മാപ്പിളക്കലാപത്തെക്കുറിച്ചു പറയുമ്പോള്‍ ആദ്യം പറയുന്ന പേര് വാരിയംകുന്നന് കുഞ്ഞഹമ്മത് ഹാജിയുടേതായിരിക്കും.ലഹളയില്‍ ഇയാള്‍ക്ക് ആലിമുസ്ല്യാരേക്കാള് സ്വാധീനമുണ്ടായിരുന്നു.മലപ്പുറം ടൗണ്‍ഹാള്‍ വാരിയംകുന്നന്റെ പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. സ്വാതന്ത്ര്യസമരസേനാനിയാണ് വാരിയംകുന്നന് എന്ന് മുസ്ലീം സംഘടനകളും കോണ്‍ഗ്രസ്സും ഒരുപോലെ അവകാശപ്പെടുന്നു.
മാപ്പിളക്കലാപം സ്വാതന്ത്ര്യസമരമല്ലെന്നും പില്ക്കാലത്തുണ്ടായ സ്വാതന്ത്ര്യസമരത്തില്‍, ഖിലാഫത്ത് രാജ്യം സ്ഥാപിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ പങ്കാളികളല്ലായിരുന്നു. മഹാത്മാഗാന്ധി 1930 മാര്‍ച്ച് 12ന് യംഗ് ഇന്ത്യയില്‍ ഇതിനെകുറിച്ച് എഴുതിയിട്ടുണ്ട്. ഖിലാഫത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ മൗലാനാ ഷൗക്കത്തലി കോണ്‍ഗ്രസ്സില്‍ നിന്നും സ്വാതന്ത്ര്യസമര പദ്ധതികളില്‍ നിന്നും വിട്ടു നില്ക്കാന് മുസ്ലീം സമൂഹത്തോട് ആഹ്വാനം ചെയ്തു.ഗാന്ധിജി ലക്ഷ്യം വെക്കുന്നത് ഹിന്ദുരാജ് ആണെന്നായിരുന്നു ഷൗക്കത്തലിയുടെ ആരോപണം. ഇക്കാര്യം അറിഞ്ഞ ഗാന്ധിജി താന്‍ കേട്ടത് ശരിയാണോയെന്ന് ടെലഗ്രാം മുഖേന അന്വേഷിച്ചു. ശരിയാണെന്നായിരുന്നുഷൗക്കത്തലിയുടെ മറുപടി. ഇത്തരം തെളിവുകളും പ്രസ്താവനകളുമൊക്കെ നിലവിലിരിക്കെയാണ് ഇസ്ലാമികരാജ്യം സ്ഥാപിച്ച് ഭരണം നടത്തിയ വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കി ചിത്രീകരിക്കുന്നത്. ഹിച്ച്കോക്ക് എഴുതി 1924ല്‍ പ്രസിദ്ധീകരിച്ച അ ഒശേെീൃ്യ ീള ങമഹമയമൃ ൃലയലഹഹശീി 1921എന്ന പുസ്തകത്തില്‍ വാരിയംകുന്നന്‍കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് -‘വാരിയന്‍ കുന്നത്ത് എന്ന ചക്കിപ്പറമ്പന്‍ കുഞ്ഞഹമ്മദ് ഹാജി 1883 ല്‍ ജനിച്ചു. മൊയ്തീന് കുട്ടിയാണ് ബാപ്പ.തുവ്വൂരിലെ സമ്പന്നമാപ്പിള കുടുംബമായ’പാറ വെട്ടി ‘യിലെ അംഗമാണ് വാരിയംകുന്നന്റെ അമ്മ.1894ല്‍ നടന്ന കലാപത്തില്‍ പങ്കെടുത്തതിന് മൊയ്തീന് കുട്ടിയുടെ ഏതാണ്ട് എല്ലാ ബന്ധുക്കളേയും വെടിവെച്ചു കൊല്ലുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. മൊയ്തീന് കുട്ടിയെ ജീവപര്യന്തം നാടുകടത്തി.
1909 ല്‍ പാണ്ടിക്കാട് ചന്തയില്‍ വന്ന പാലക്കാട്ടുകാരായ മൂത്തന്മാരുടെ സ്വര്‍ണ്ണം കൊള്ളയടിക്കപ്പെട്ടു. ഇത് ചെയ്തത് വാരിയംകുന്നനാണെന്ന പ്രചുര പ്രചരണമുണ്ടായിരുന്നു. ഇതേ കാലഘട്ടത്തില്‍ മഞ്ചേരിക്കും പാണ്ടിക്കാടിനുമിടയില് തപാല്‍ വണ്ടി കൊള്ളയടിച്ചു. ഈ സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം വാരിയംകുന്നന് കുഞ്ഞഹമ്മത് ഹാജിയുടെ സഹോദര സ്ഥാനിയന് തന്റെ പിതാവിന്റെ വിഹിതം അമ്മാവനായ തൊണ്ടിയില്‍ ഐദ്രു തട്ടിയെടുത്തതായി ആരോപിച്ച് അയാളെ കൊലപ്പെടുത്തി.തപാല്‍ വണ്ടിയിലെ കൊള്ളയ്ക്ക് ശേഷം മക്കയിലേക്ക് പോയ വാരിയംകുന്നന് കുഞ്ഞഹമ്മദ് 1914ലാണ് മടങ്ങി വന്നത്.തുടര്‍ന്ന് ഉമ്മയുടെ സിവില്‍ വ്യവഹാരങ്ങളില്‍ സഹായിക്കാന്‍ കൂടി. ആറ് വര്‍ഷത്തോളം ഒതുങ്ങി ജീവിച്ചു. ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയായിരുന്നു. ആലി മുസ്ല്യാര്‍ മരിച്ചെന്ന കിംവദന്തി കേട്ടതോടെയാണ് വാരിയംകുന്നന് ഖിലാഫത്തിന്റെ പേരില്‍ വീണ്ടും രംഗത്തിറങ്ങിയത്. മുന്‍ പട്ടാളക്കാരെ അണിനിരത്തി 100 പേരടങ്ങുന്ന സ്വകാര്യ സേന രൂപീകരിച്ചു. ‘പോലീസ് സ്റ്റേഷനുകള്‍ അക്രമിച്ചതും നമ്പൂതിരി ബാങ്ക് കൊള്ളയടിച്ചതുമൊക്കെ അതില്‍ വിവരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സുകാരും മറ്റും പറയുന്നതു പോലെ വാരിയംകുന്നന് കുഞ്ഞഹമ്മത് ഹാജിയോ ആലി മുസ്ല്യാരോ ബ്രിട്ടീഷ് പട്ടാളവുമായി ഇന്ത്യക്ക് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നിരന്തരം ഏറ്റുമുട്ടിയിട്ടില്ല. ലഹളക്കാര്‍ ഹിന്ദുക്കളെ മാത്രമാണ് കൊന്നുതള്ളിയത്. ആലി മുസ്ല്യാരുടെ കേസിലെ വിധിന്യായത്തില്‍ തങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവര്‍മ്മേണ്ടിനോട് ഏറ്റുമുട്ടാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് മൊഴി നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് ശരിയാണെന്നു കരുതേണ്ടിയിരിക്കുന്നു. പട്ടാളവുമായി ലഹളക്കാര്‍ രണ്ടു തവണയാണ് ഏറ്റുമുട്ടിയത്. 1921 ആഗസ്ത് 21 ന് പൂക്കോട്ടൂരിലും 1921 നവംബര്‍ 15ന് പാണ്ടിക്കാട്ടും. അതാകട്ടെ, ഹിന്ദുവംശഹത്യ തടയാനുള്ള പട്ടാളത്തിന്റെ വരവിലായിരുന്നു. തങ്ങളുടെ ഖിലാഫത്ത് ഭരണം തകരാതിരിക്കാനാണ് ലഹളക്കാര്‍ പട്ടാളത്തെ എതിരിട്ടത്.ഈ രണ്ട് അക്രമത്തിലും വാരിയംകുന്നത്ത് കുഞ്ഞഹമ്മത്ഹാജിയോ ആലിമുസ്ല്യാരോ പങ്കെടുത്തിട്ടുമില്ല. പലരും പില്ക്കാലത്ത് പ്രചരിപ്പിച്ചതു പോലെയുള്ള ധീരനായ ഒരു വ്യക്തിയായിരുന്നു വാരിയംകുന്നനെന്ന് രേഖകളില്‍ സ്ഥാപിച്ചെടുക്കാനാവില്ല. സ്വതവേ കുറ്റവാസനയുള്ള വ്യക്തിയായിരുന്നു കുഞ്ഞഹമ്മത് ഹാജി.അപകടകാരിയായ കുറ്റവാളിയാണ് ഇയാള്‍ ഗവര്‍മെണ്ടിന്റെ കണ്ണില്‍. അതു കൊണ്ടു തന്നെ 1914 ല്‍ തിരിച്ചെത്തിയപ്പോള്‍ നല്ല നടപ്പില്‍ കഴിഞ്ഞോളാമെന്ന് ബ്രിട്ടീഷുകാര്‍ക്ക് വാക്കു കൊടുത്തെങ്കിലും ഗവര്‍മെണ്ടിന്റെ നോട്ടപ്പുള്ളിയായിരുന്നു ഇയാള്‍. അതു കൊണ്ടാണ് മഞ്ചേരിയില്‍ വച്ച് കെ.മാധവന്‍നായരെ കണ്ടതിന് സെക്ഷന്‍ 144 പ്രകാരം വാരിയംകുന്നന് കുഞ്ഞഹമ്മത് ഹാജിക്കെതിരെ ഉത്തരവു പുറപ്പെടുവിച്ചത്.പിടിക്കപ്പെട്ടാല്‍ രക്ഷയില്ലെന്ന് കുഞ്ഞഹമ്മദ് ഹാജിക്ക് അറിയാമായിരുന്നു. ഖിലാഫത്ത് പ്രവര്‍ത്തനങ്ങളിലൊന്നും പങ്കെടുക്കാതെ ഒതുങ്ങിക്കഴിയുകയാണെന്നു പോലീസ് ഓഫീസറോട് പറയാന്‍ ആഗ്രഹിച്ചു നടക്കുകയായിരുന്നു. 1922 ജനുവരി 10ന് ഇക്കാര്യമെല്ലാം വാരിയംകുന്നന് കുഞ്ഞഹമ്മത് ഹാജി മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനു നല്കിയ മൊഴിയിലുണ്ട്. പിടിക്കപ്പെടുന്നതിനു മുമ്പ് കൂടെയുള്ളവരെയെല്ലാം ഉപേക്ഷിച്ച് കാട്ടില്‍ ഒളിവില്‍ പോയ വിവരങ്ങളും ഇന്ന് ലഭ്യമാണ്.
വില്ലനെ നായകനാക്കുന്ന ചരിത്രംതിരുത്തല്
മാപ്പിളക്കലാപം കഴിഞ്ഞതിനു ശേഷം 1972 വരെ മാപ്പിളക്കലാപത്തിന് നേതൃത്വം നല്കിയ ആലി മുസ്ല്യാര്ക്കോ, വാരിയംകുന്നന് കുഞ്ഞഹമ്മത് ഹാജിക്കോ യാതൊരു വീരപരിവേഷവും നല്‍കിയിരുന്നില്ല. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇന്ദിരാഗാന്ധി സര്‍ക്കാര്‍ സകലചരിത്രരേഖകളും മറികടന്ന് സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ചതിനു ശേഷം മാത്രമാണ് വാരിയംകുന്നന്കുഞ്ഞഹമ്മത് ഹാജിയും മറ്റും സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലേക്ക് ചവിട്ടികയറ്റപ്പെട്ടത്.
വിക്കിപീഡിയയില്‍ പോലും ചരിത്രം തിരുത്തി ഹാജിയെന്ന വില്ലനെ നായകനാക്കി മാറ്റാന്‍ ശ്രമം നടന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാരിയംകുന്നന് കുഞ്ഞഹമ്മത്ഹാജിനെഞ്ചു വിരിച്ച് വെടിയുണ്ട ഏറ്റുവാങ്ങിയത് സത്യമാണെങ്കില്‍ അത് ബ്രിട്ടീഷുകാര്‍ തന്നെ പ്രാധാന്യത്തോടെ രേഖപ്പെടുത്തുമായിരുന്നു.
വാരിയംകുന്നന് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനു നല്കിയമൊഴിയിലും, കെ.മാധവന് നായരുടെ മലബാര്‍ കലാപത്തിലുംവാരിയംകുന്നന്റെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടുന്നുണ്ട്. മാധവന് നായര്‍ ഇങ്ങനെ എഴുതുന്നു( മലബാര്‍ കലാപം: പേജ് 176)’ആഗസ്ത് 24 ന് കുഞ്ഞഹമ്മത് ഹാജിയെ കാണുമ്പോള്‍ അയാള്‍ ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്നു.എന്നെക്കണ്ട് എഴുന്നേറ്റെങ്കിലും എഴുന്നേറ്റു നില്ക്കാനാവാതെ ആല്‍ത്തറയില്‍ത്തന്നെ ഇരുന്നു. അറുപതിനോട് അടുത്ത പ്രായം. കറുത്ത് ഇരുണ്ട നിറം. വായില്‍ പല്ലുണ്ടോ എന്നു സംശയം. മെലിഞ്ഞശരീരം. കറുത്ത കുപ്പായം അരയില്വാള്, കയ്യില്‍ തോക്ക് ‘ .ഇതാണ് വാരിയംകുന്നന് കുഞ്ഞഹമ്മത്ഹാജിയുടെ രൂപം. പറഞ്ഞാല്‍ എന്തും ചെയ്യാന്‍ മടിക്കാത്ത അണികളായിരുന്നു വാരിയംകുന്നന്റെ ശക്തിയും ധൈര്യവും. നേരിട്ട് പട്ടാളവുമായി യുദ്ധം ചെയ്യാന്‍ വാരിയംകുന്നന് തയ്യാറായിരുന്നില്ല. ആജ്ഞാപിക്കുകയുംഅണികളെക്കൊണ്ട് അക്രമം നടത്തിക്കുകയുമായിരുന്നു.മാപ്പിള ലഹളക്കാര്‍ പട്ടാളവുമായി ഏറ്റുമുട്ടിയ രണ്ട് സംഭവങ്ങളിലും വാരിയംകുന്നന് കുഞ്ഞഹമ്മത് ഹാജി പങ്കെടുത്തിട്ടില്ല. ഭയപ്പെട്ട് ഒളിച്ചു നടന്നിരുന്ന ‘രാജാവാ’യിരുന്നു വാരിയംകുന്നന്.
ബ്രിട്ടീഷുകാര്‍ പോയിട്ടില്ലെന്നും ആലി മുസ്ല്യാര്‍ മരിച്ചിട്ടില്ലെന്നും വ്യക്തമായതോടെ വാരിയംകുന്നന് കുഞ്ഞഹമ്മത് ഹാജി ഭയചകിതനായി. തുടര്‍ന്ന്, ആകെ മുങ്ങി ഇനി കുളിച്ചു കയറാമെന്ന നിലയിലായി.വാരിയംകുന്നന് കുഞ്ഞഹമ്മത് ഹാജി നടത്തിയ ‘സ്വാതന്ത്ര്യ സമര ‘ ത്തിന്റെ അനുഭവങ്ങള്‍ നിരവധിയുണ്ട്. അതില്‍ രണ്ട് അനുഭവങ്ങള്‍ ഇങ്ങനെ -ഊരകം മേല്‍മുറിയിലെ തിരിയങ്ങര മാണിയന്‍ തൊടി ചങ്ങരുവിന്റെ മൊഴിയാണിത്-‘ എന്നെ വാരിയംകുന്നന് കുഞ്ഞഹമ്മത്ഹാജിയും കൂട്ടരും പിടിച്ചു കൊണ്ടു പോയി. മതം മാറാം എന്നു പറഞ്ഞപ്പോള്‍ ഞങ്ങളെ ലഹളക്കാര്‍ ഉപദ്രവിച്ചില്ല. മതം മാറാന്‍ തയ്യാറില്ലാത്ത ശിങ്കാരത്ത് ഗോവിന്ദന് നായര്‍ ,കല്ലിങ്ങല്‍ തൊടിയില്‍ ഇട്ടിച്ചിരി അമ്മ മകള്‍ മാധവി, മാധവിഅമ്മയുടെ ഭര്‍ത്താവ് പിരിയാത്ത് ഉപ്പന്‍കുട്ടി നായര്‍ എന്നിവരെ ഊരകം മലയുടെ പടിഞ്ഞാറുള്ള താഴ്വരയായ കിളിനക്കോട്ടുവെച്ച് തല വെട്ടി കിണറ്റിലിട്ടു.ഇവരെ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് വേര്‍തിരിച്ചു കൊണ്ടുപോയത്. ഞാന്‍പിന്നീട് മാപ്പിളമാരുടെ പിടിയില്‍ നിന്നുംരക്ഷപ്പെട്ട് മലപ്പുറത്ത് അഭയം പ്രാപിച്ചു. മറ്റൊരു അനുഭവം രേഖപ്പെടുത്തിയിട്ടുള്ളത് തൃപ്പനച്ചിയിലെ കെ.ടി.വേലായുധന്റെതാണ് -‘ ഞങ്ങളുടെ അച്ഛന് ചാരുക്കുട്ടിയേയും അനുജന് ഉണ്ണിയപ്പുവിനേയും അവരുടെഅച്ഛന് ചന്തുണ്ണിയേയും ലഹളത്തലവന്‍ കുഞ്ഞഹമ്മദ് ഹാജിയും സംഘവും പിടിച്ചു. മേല്‍പ്പറഞ്ഞ മൂന്നുപേരേയും കുളിപ്പിച്ചു കയറ്റാന്‍ ( വെട്ടിക്കൊല്ലാന്‍ ) ഒരു മൈല്‍ ദൂരെയുള്ള തൃപ്പനച്ചിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. വഴിയില്‍ വച്ച് അച്ഛന് ചാരുക്കുട്ടി സൂത്രത്തില്‍ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെ വെട്ടിക്കൊന്നു.’കുഞ്ഞഹമ്മത് ഹാജിയക്കുറിച്ച് ലഹളക്കാലത്തെ അനുഭവസ്ഥനായ ആക്കപ്പറമ്പില്‍ സൈതലവി ഹാജി തന്റെ ഡയറിക്കുറിപ്പുകളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു -‘മുസ്ലീംങ്ങള്‍ വല്ല സ്ഥലത്തും സംഘംചേര്‍ന്നാല്‍ ആ വിവരം ഗൂഢമായി പട്ടാളത്തെ അറിയിക്കുക പതിവാക്കിയതുകൊണ്ട് സംശയമുള്ള മുസ്ലീങ്ങളേയും ഹിന്ദുക്കളേയും കൊല്ലുക, അവരുടെ സ്വത്തുക്കള്‍ കൊള്ള ചെയ്ക മുതലായ പ്രവൃത്തികള്‍ തുടങ്ങി.
1921 ഒക്ടോബര്‍ ആദ്യത്തില്‍ കുഞ്ഞഹമ്മത് ഹാജിയും സുമാര്‍ 5000 പേരുള്ള ഒരു വലിയ സംഘവും നിലമ്പൂരില്‍ അവിടെയുള്ള പല പ്രമുഖ വ്യക്തികളില്‍ നിന്നും ജാതി മത ഭേദമെന്യെ പണവും ആയുധങ്ങളും ബലമായി വാങ്ങി. അവര്‍ ചോക്കാട്, കല്ലാമൂലമുതലായ മലമ്പ്രദേശങ്ങളിലേക്ക് പോയി. അവിടെ താമസിക്കുകയും അവരില്‍ നിന്ന് ചെറുസംഘങ്ങള്‍ പുറപ്പെട്ട് അടുത്തുള്ള പല ഗ്രാമങ്ങളിലും ചെന്ന്കൊള്ള ചെയ്യുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ സി.ഐ.ഡി.യാണെന്നു പറഞ്ഞ് കൊല്ലുകയും ചെയ്യും. ഇങ്ങനെ പല മുസ്ലീങ്ങളേയും ഹിന്ദുക്കളേയും കൊന്നിട്ടുണ്ട്. ഉദാഹരണത്തിന് ഒരു തികഞ്ഞ മതഭക്തനും ബാല ചികിത്സകനും വൈദ്യനും വയോവൃദ്ധനുമായ തൊണ്ടിയില്‍ അയമു ഹാജി.ഇങ്ങനെ പല മാന്യന്മാരും ഇവരുടെ വാളിന്നിരയായിട്ടുണ്ട്. ‘ഇത്രയേറെ രേഖകളും തെളിവുകളുമുള്ള ഹിന്ദുവംശഹത്യയുടെ ചരിത്രമാണ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇടതു ചരിത്രകാരന്മാരും കോണ്‍ഗ്രസ്സും വളച്ചൊടിച്ചതെന്നോര്ക്കുമ്പോള് നീതി പുലര്‍ത്താത്ത ആചരിത്രത്തോട് പുച്ഛം തോന്നിയാല്‍ അവരെ നമുക്ക് എങ്ങനെകുററം പറയാന്‍ കഴിയും?.
സഹായക ഗ്രന്ഥങ്ങള്‍:- 1. മലബാര്‍ മാന്വല്‍: വില്യം ലോഗന്. മാതൃഭൂമി ബുക്ക്സ്. 2. എന്റെ സത്യാന്വേഷണ പരീക്ഷണ കഥ :എം.കെ.ഗാന്ധി. 3. സാമൂതിരി ചരിത്രത്തിലെ കാണാപ്പുറ ങ്ങള്: ഡോ: എന്‍.എം.നമ്പൂതിരി – വള്ളത്തോള്‍ വിദ്യാപീഠം. 4. The mappilah Rebellion – 1921:Dian Bahadoor c.gopalan nair 5. മാപ്പിള കലാപം സീരീസ്: മനോജ് – ബ്രൈറ്റ്. 6. ‑mappilah riots: Tirur dinesh, Trasadassyu publication, Calicut 7. മലബാര്‍ കലാപം : മാപ്പിള ലഹളയോ സ്വാതന്ത്ര്യ സമരമോ: പി.വി.കെ. നെടുങ്ങാടി.ജയഭാരത് പബ്ലിക്കേഷന്‍സ്, കോഴിക്കോട്. 8. സ്മരണിക :മാപ്പിള ലഹള രക്ത സാക്ഷി കണ്വെന്ഷന് കമ്മിറ്റി പ്രസി ദ്ധീകരണം, കോഴിക്കോട്. 9. ഖിലാഫത്ത് സ്മരണകള്‍: മോഴിക്കുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരി. കേരള സാഹിത്യ അക്കാദമി. 10. എന്റെ ജീവിതത്തിലെ സ്മരണകള്‍: ആക്കിപ്പറമ്പില്‍ സൈതാലി ഹാജി.മാധ്യമം ആഴ്ചപതിപ്പ് 2018 ഒക്ടോ.2911. കവളപ്പാറ ചരിത്രവും പൈതൃകവും :ഒ.പി.ബാലകൃഷ്ണന് 12. മാതൃഭൂമി വാരാന്തപ്പതിപ്പ് :1998 മാര്‍ച്ച് 29 13.1921 ലെ ഖിലാഫത്ത് ലഹളയും ആലി മുസ്ല്യാരും: കെ.കെ.മുഹമ്മത് അബ്ദുള്‍ കരീ.സി.എച്ച്. പ്രിന്റഴ്സ് .14. മലബാര്‍ കലാപം: ചരിത്രവും പ്രത്യയശാസ്ത്രവും .ചിന്ത പ്രസിദ്ധീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: