Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്ത്രീ സുരക്ഷയ്‌ക്ക് സംഭവിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയനുനേരെ തന്നെയാണ് ആനി രാജ വിരല്‍ ചൂണ്ടിയിരിക്കുന്നത്. കാരണം കഴിഞ്ഞ ആറുവര്‍ഷത്തോളമായി ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പിണറായി തന്നെയാണല്ലോ. മുഖ്യമന്ത്രിയെ നേരിട്ട് വിമര്‍ശിക്കേണ്ടി വരുന്നതിന്റെ അപകടം കുറയ്‌ക്കാനാവും പോലീസില്‍ ആര്‍എസ്എസ് ഗാങ് ഉണ്ടെന്ന് ആനി രാജ പറഞ്ഞത്. അസംബന്ധമാണ് ഈ ആരോപണമെന്ന് എല്ലാവര്‍ക്കുമറിയാം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 3, 2021, 05:00 am IST
in Editorial

രാഷ്‌ട്രീയ സ്വാധീനമോ സാമ്പത്തികശേഷിയോ ഇല്ലാത്ത സാധാരണക്കാര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യം കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നു. കുറ്റവാളികള്‍ അഴിഞ്ഞാടുക തന്നെയാണ്. ഓരോ ദിവസവും അരങ്ങേറുന്ന അക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. രാഷ്‌ട്രീയഎതിരാളികള്‍ മാത്രമല്ല, സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കുപോലും ഇക്കാര്യം ബോധ്യമായിരിക്കുന്നു. സിപിഐയുടെ ദേശീയ നേതാവും, പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി. രാജയുടെ ഭാര്യയുമായ ആനി രാജ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെ ഉന്നയിച്ചിരിക്കുന്ന കടുത്ത ആരോപണം ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. പോലീസിന്റെ അനാസ്ഥമൂലം നടക്കുന്ന അക്രമങ്ങള്‍ ദേശീയതലത്തില്‍ തന്നെ കേരളത്തിന് നാണക്കേട് വരുത്തിയിരിക്കുന്നു എന്നാണ് ആനി തുറന്നടിച്ചിരിക്കുന്നത്. സമീപകാലത്ത് സംസ്ഥാനത്തുടനീളം സ്ത്രീകള്‍ പലതരം അതിക്രമങ്ങള്‍ക്കിരയാവുന്നത് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിനെതിരായ ആനിയുടെ വിമര്‍ശനം. തിരുവനന്തപുരത്ത് പിങ്ക് പോലീസ് പിഞ്ചു ബാലികയെ നടുറോഡില്‍ വിചാരണ ചെയ്തതും, കൊല്ലത്ത് ഒരമ്മയും മകനും സദാചാരഗുണ്ടയുടെ അക്രമത്തിനിരയായതും, കണ്ണൂരില്‍ പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ പോലീസ് യഥാസമയം നടപടിയെടുക്കാതിരുന്നതിനെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയതും ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാവില്ല.  

ആശുപത്രിയില്‍ പോയി തിരികെ വരികയായിരുന്ന അമ്മയും മകനും പരവൂരില്‍ സദാചാരഗുണ്ടയുടെ ആക്രമണത്തിനിരയായ സംഭവം മാത്രം പരിശോധിച്ചാല്‍ മതി ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയും, ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള ക്രൂരമായ അനാസ്ഥയും മനസ്സിലാക്കാന്‍. കാറിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന രോഗിയായ സ്ത്രീയെയും മകനെയും അനാശാസ്യം ആരോപിച്ച് ഒരാള്‍ ആക്രമിക്കുകയായിരുന്നു. തങ്ങള്‍ അമ്മയും മകനുമാണെന്നു പറഞ്ഞപ്പോള്‍ അതിന് തെളിവെന്താണ് എന്നത്രേ ഇയാള്‍ ചോദിച്ചത്. പരാതിയുമായി ചെന്നപ്പോള്‍ അക്രമിക്കൊപ്പം നില്‍ക്കുന്ന സമീപനമാണ് പോലീസില്‍ നിന്നുണ്ടായത്. ഇത്ര ഗുരുതരമായ ഒരു സംഭവമുണ്ടായിട്ടും കേസെടുക്കാതെ യുവതിയെയും മകനെയും പറഞ്ഞുവിട്ട പോലീസ് അക്രമിയുടെ വ്യാജപരാതി സ്വീകരിച്ച് അയാളെ രക്ഷിക്കാനും ശ്രമിച്ചു. പിറ്റേ ദിവസം സ്റ്റേഷനില്‍ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമുണ്ടോയെന്നാണത്രേ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചോദിച്ചത്. സംഭവദിവസം തന്നെ അക്രമിയുടെ ചിത്രം കൈമാറിയിട്ടും അയാളെ പിടിക്കാന്‍ പോലീസ് തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. സ്ത്രീകളും മറ്റും സ്ഥിരമായി ആക്രമിക്കപ്പെടുന്ന പ്രദേശത്താണ് ഈ അമ്മയും മകനും ആക്രമണത്തിനിരയായതെന്നതും സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു. സ്ത്രീകള്‍  ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ പോലും വീട്ടിലെത്തി പരാതി സ്വീകരിക്കണമെന്ന വ്യവസ്ഥയുണ്ടെന്ന് പറയുമ്പോഴാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ പെരുമാറ്റം നിരന്തരം ഉണ്ടാവുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുനേരെ തന്നെയാണ് ആനി രാജ വിരല്‍ ചൂണ്ടിയിരിക്കുന്നത്. കാരണം കഴിഞ്ഞ ആറുവര്‍ഷത്തോളമായി ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പിണറായി തന്നെയാണല്ലോ.   മുഖ്യമന്ത്രിയെ നേരിട്ട് വിമര്‍ശിക്കേണ്ടി വരുന്നതിന്റെ അപകടം കുറയ്‌ക്കാനാവും പോലീസില്‍ ആര്‍എസ്എസ് ഗാങ് ഉണ്ടെന്ന് ആനി രാജ പറഞ്ഞത്. അസംബന്ധമാണ് ഈ ആരോപണമെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ന് കേരളാ പോലീസിനെ അടിമുടി നിയന്ത്രിക്കുന്നത് സര്‍ക്കാരോ ആഭ്യന്തര വകുപ്പോ അല്ല, സിപിഎമ്മാണ്. ഡിജിപി മുതല്‍ സിപിഒ വരെ സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങാന്‍ നിര്‍ബന്ധിതരാണ്. അക്രമികള്‍ക്ക് സിപിഎമ്മുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരായ പരാതിപോലും പോലീസ് സ്വീകരിച്ചെന്നു വരില്ല. അക്രമികളെക്കാള്‍ മോശമായി ഇരകളോട് പെരുമാറുന്ന പോലീസുകാരെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്.  എത്ര ഗുരുതരമായ അച്ചടക്കലംഘനം പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും പരമാവധി ശിക്ഷ സസ്‌പെന്‍ഷനിലൊതുങ്ങും. ഏത് കുറ്റവാളികള്‍ക്കും സമീപിക്കാവുന്ന ഒരു പാര്‍ട്ടിയായി സിപിഎം അധഃപതിച്ചിരിക്കുന്നു. പല പോലീസ് സ്റ്റേഷനുകളും ഭരിക്കുന്നത് സിപിഎമ്മുകാരാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സിപിഎമ്മുകാര്‍ പ്രതികളായി വരുന്ന കേസുകള്‍ക്ക് എന്തു സംഭവിക്കുന്നു എന്നു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ചുരുക്കത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ പ്രഹസനങ്ങളാണ്.

Tags: Pinarayi Vijayanകേരള പോലീസ്കേരള സര്‍ക്കാര്‍സ്ത്രീ സുരക്ഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.