ജറുസലേം: ഗാസയിലെ കള്ളക്കടത്ത് തുരങ്കത്തിലൂടെ ഈജിപ്ത് വിഷവാതകം കടത്തിവിട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഒരാളെ കാണാതായെന്ന് ഇസ്രയേലിന്റെ ‘എന്‍12 ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസ മുനമ്പില്‍നിന്ന് ഈജിപ്തിലെ സിനായ് പെനിന്സുലവരെ തുരങ്കത്തിന് നീളമുണ്ട്. റാഫ അതിര്‍ത്തി കടക്കുന്നത് ഒഴിവാക്കാന്‍ ഈജിപ്ത്-ഗാസ അതിര്‍ത്തിയില്‍ ഫിലാഡെല്‍ഫി ഇടനാഴിക്ക് കീഴിലാണ് കള്ളക്കടത്ത് തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
ഇന്ധനം, ഭക്ഷണം, ആയുധങ്ങളുള്‍പ്പെടെയുള്ള വസ്തുക്കള്‍ എന്നിവ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലേക്ക് കടത്താന്‍ ഈ തുരങ്ക സംവിധാനം ഉപയോഗിക്കുന്നു. 2010-ല്‍ ഒരു തുരങ്കത്തിലൂടെ ഈജിപ്ഷ്യന്‍ സുരക്ഷാസേന വാതകം കടത്തിവിട്ടതിനെ തുടര്‍ന്ന് നാലു പലസ്തീന്‍കാര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: